Jump to content

താൾ:Keralolpatti The origin of Malabar 1868.djvu/33

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്

വിമാനം താഴ്ത്തി, പെരുമാൾ സ്വർഗ്ഗത്തിങ്കൽ എഴുന്നെള്ളുകയും ചെയ്തു. ബ്രാഹ്മണർക്കു മനഃപീഡ വളരെ ഉണ്ടായതിന്റെ ശേഷം, ബ്രാഹ്മണർ പരദേശത്തു ചെന്നു കുന്ദൻ പെരുമാളെ കൂട്ടി കൊണ്ടുപോന്നു വാഴ്ചകഴിച്ചു. അപ്പെരുമാൾ കന്നെറ്റി സമീപത്തിങ്കൽ വന്ദിവാകക്കൊവിലകം തീർത്തു. ൪ ആണ്ടു വാണ ശേഷം പരദേശത്തു തന്നെ എഴുന്നെള്ളുകയും ചെയ്തു. പിന്നെ കൊട്ടി പെരുമാളെ കൂട്ടി കൊണ്ടു പോന്നു വാഴ്ച കഴിച്ചു, ആ പ്രദേശം കൊട്ടിക്കൊല്ലം എന്ന പേരുണ്ടായി, ഒരു സംവത്സരം നാടു പരിപാലിച്ചു സ്വർഗ്ഗാരോഹണമായതിന്റെ ശേഷം.

മാട പെരുമാളെ കൂട്ടി കൊണ്ടു പോന്നതിന്റെ ശേഷം൧൧ സംവത്സരം വാഴുമ്പോൾ, അവിടെ ഒരു കോട്ടപ്പടി തീർക്കേണം എന്നു കല്പിച്ചു, തന്റെ അനുജൻ എഴിപ്പെരുമാളെ വരുത്തി പരദേശത്ത് എഴുന്നെള്ളിയ ശേഷം, എഴിപ്പെരുമാൾ അവിടെ ഒരു കോട്ടപ്പടി തീർത്തു മാടയെഴികോട്ട എന്നും പേരിട്ടു. ൧൨ ആണ്ടു വാണ ശേഷം ആ പെരുമാളുടെ സ്വർഗ്ഗാരോഹണം പരദേശത്തു തന്നെ എഴുന്നെള്ളുകയും ചെയ്തു.

കൊമ്പൻ പെരുമാളെ കൂട്ടി കൊണ്ടു പോന്നു വാഴ്ച കഴിച്ചു, ആ പെരുമാൾ നെയൂര എന്ന പുഴയുടെ കരക്കൽ ൩ സംവത്സരവും ൬ മാസവും കൂടാരം കെട്ടി വാണു പിന്നെ വിജയൻ പെരുമാൾ വിജയൻ കൊല്ലത്തു കോട്ടയെ തീർത്തു, പാണ്ഡവന്മാരിൽ അർജ്ജുനൻ വളരെ കാലം ആ പ്രദേശത്തു ഇരുന്നിരിക്ക കൊണ്ടു അതു സത്യഭൂമി എന്നു കല്പിച്ചു. ൧൨ സംവത്സരം വാണ ശേഷം മറ്റൊരുത്തരെ വാഴി-


"https://ml.wikisource.org/w/index.php?title=താൾ:Keralolpatti_The_origin_of_Malabar_1868.djvu/33&oldid=162263" എന്ന താളിൽനിന്ന് ശേഖരിച്ചത്