താൾ:Keralolpatti The origin of Malabar 1868.djvu/32

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്

തുളുനാടു എന്നു പറവാൻ കാരണം, ൬ സംവത്സരം പരിപാലിച്ചതിന്റെ ശേഷം, ആ പെരുമാളുടെ സ്വർഗ്ഗാരോഹണം. പിന്നെ ഇന്ദ്രപെരുമാളെ കൂട്ടിക്കൊണ്ടു പോന്നു വാഴ്ച കഴിച്ചു, അല്ലൂർ പെരിങ്കോവിലകം എന്നു കല്പിച്ചു, അവിടെ സമീപത്തു ൪ കഴകത്തിന്നും നാലു തളിയും തീർത്തു, ആ പരപ്പുമുമ്പെ ൧ എഴുതിയതു: തളിയാതിരിമാർ പെരുമാളുമായി കൂടി പല തളിയിലും അടിയന്തരമായിരുന്നു, പന്തീരാണ്ടു നാടു പരിപാലിച്ചതിന്റെ ശേഷം ഇന്ദ്രൻ ആസ്ഥാനത്തു മറ്റൊരുത്തരെ വാഴിപ്പാൻ കൽപ്പിച്ചു, പരദേശത്ത് എഴുന്നെള്ളുകയും ചെയ്തു. പിന്നെ ആർയ്യപുരത്തിങ്കൽ നിന്നു ആർയ്യപ്പെരുമാളെ കൂട്ടിക്കൊണ്ടു വന്നു വാഴ്ച കഴിച്ചു, ആർയ്യപ്പെരുമാൾ കേരളരാജ്യം ൧൬0 കാതം നാടു നടന്നു നോക്കി കണ്ടെടുത്തു, ഗോകർണ്ണം തുടങ്ങി തുളുനാട്ടിൽ പെരുമ്പുഴയോളം തുളുരാജ്യം എന്നു കല്പിച്ചു. പുതുപട്ടണം തുടങ്ങി കന്നെറ്റിയോളം മൂഷികരാജ്യം എന്നു കല്പിച്ചു. കന്നെറ്റി തുടങ്ങി കന്യാകുമാരിയോളം കൂവളരാജ്യം എന്നു കല്പിച്ചു, ഇങ്ങനെ ആ നാടു കൊണ്ടു ൪ ഖണ്ഡം ആക്കി, അതു കൊണ്ടു ൧൭ നാടാക്കി, ൧൭ നാടുകൊണ്ടു ൧൮ കണ്ടം ആക്കി, ഓരൊരോ ദേശത്തിന്ന് ഒരോ പേരുമിട്ട്, ഓരോരൊ ദേശത്ത് ദാനവും ധർമ്മവും കല്പിച്ചു. ബ്രാഹ്മണരെ ആനന്ദിപ്പിച്ചു, നാലു കഴകത്തു ൪ തളി തീർത്തു. ൪ തളിയാതിരിമാരുമായി അടിയന്തരം ഇരുന്നു; നാടു പരിപാലിച്ചശേഷം, ൫ ആണ്ടു ചെല്ലുമ്പോൾ, സ്വർഗ്ഗത്തിങ്കൽ നിന്നു ദേവകൾ


"https://ml.wikisource.org/w/index.php?title=താൾ:Keralolpatti_The_origin_of_Malabar_1868.djvu/32&oldid=162262" എന്ന താളിൽനിന്ന് ശേഖരിച്ചത്