Jump to content

താൾ:Keralolpatti The origin of Malabar 1868.djvu/114

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്

ത്തേക്ക് തിരുമനച്ചേരി നമ്പൂതിരിപ്പാട്ടിന്നു മാനുഷ്യമായി ഇന്നും നടക്കുന്നു.

വേണാടടികളുടെ കൂലിച്ചേകക്കാരിൽ ഒരുത്തൻ കന്നെറ്റിക്കടവിൽ നിന്നു ഒരു ബ്രാഹ്മണനെ കുളിയും ഊക്കയും മുടക്കി (മുട്ടിച്ചു) തടുത്തു പാർപ്പിച്ചിരിക്കുന്നു. അന്നു മൂന്നാം കൂറായ (പാടായ) തമ്പുരാൻ യഥായോഗം അവിടെക്കെഴുന്നെള്ളി, അവനെയും വെട്ടിക്കൊന്നു ബ്രാഹ്മണന്റെ കുളിയും ഊക്കയും കഴിപ്പിച്ചു എഴുന്നെള്ളി ഇരിക്കുന്നു. അതിന്നു വേണാടടികൾ പരിഭവിച്ചു പുരുഷാരത്തെ കല്പിച്ചു "ചേറ്റുവായിൽ തെക്കോട്ട് നൊമ്പടെ തമ്പുരാന്റെ മേൽകോയ്മ സ്ഥാനം നടക്കരുത്" എന്നു കല്പിച്ചു അക്കാലം നൊമ്പടെ തമ്പുരാൻ തിരുവുള്ളത്തിൽ ഏറി യോഗം തികച്ചു ചേറ്റുവായി കടന്നു കാഞ്ഞൂർ പുഴ കടന്നു വെപ്പിയൂടെ കൊച്ചി അഴി കടന്നു കൊച്ചിയിൽ കൂട പുറപ്പെട്ടു, ചിരങ്ങനാട്ടു കരപ്പുരത്തു കൂടി പയറ്റുക്കാട്ടു പാലം കടന്നു ആലപ്പുഴെക്ക് പുറപ്പെട്ടു തൃക്കുന്നത്തു പുഴെക്ക് കൂടി കാർത്തികപ്പള്ളി കടന്നു ഉടയനാട്ടു കരക്ക് എഴുന്നെള്ളുമ്പോൾ, വേണാടടികളും വന്നു നൊമ്പടെത് തൃക്കാൽക്കൽ അഭയം ചൊല്ലി, നൊമ്പടെത അഴിഞ്ഞ അർത്ഥവും വടക്കോട്ട് തിരിച്ചു വെച്ചു, കാളം തോക്കും പിഴ പോക്കുവാനായിട്ട് ആനയും ഇരുത്തി. അന്നു ദിഗ്ജയം കൊണ്ടു വീരമദ്ദളം അടിപ്പിച്ച് ആനക്കഴുത്തിൽ ഏറി, വടക്കോട്ട് എഴുന്നെള്ളി തിരുവനന്തപുരത്തു ഭഗവാനു വായിത്തരം (വൈചിന്ത്ര്യം, ഉത്തരം) കെട്ടിയ ദേശങ്ങളും കല്പിച്ചു, മഹാരാജാവും കുന്ദല കൊനാതിരി എന്നു കേട്ടിരിക്കുന്നു. കൊല്ലം ൮0൨ കുംഭഞ്ഞാ



"https://ml.wikisource.org/w/index.php?title=താൾ:Keralolpatti_The_origin_of_Malabar_1868.djvu/114&oldid=162232" എന്ന താളിൽനിന്ന് ശേഖരിച്ചത്