Jump to content

താൾ:Keralolpatti The origin of Malabar 1868.djvu/113

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

നാരങ്ങ പറിച്ചു തുടങ്ങി, എന്നാറെ നൊമ്പടെ തമ്പുരാന്റെ തൃക്കാലനെ ഇട്ടു ആണ കേളാതെ നാരങ്ങ പറിച്ചു; എന്നാറെ, പറിച്ചവന്റെ കൈയും വെട്ടി അവനെയും കൊന്നു. അതു കേട്ട ഭട്ടത്തിരി കൊച്ചിയിൽ എഴുന്നെള്ളി ൩ ഓട് എടുത്തു തന്നുടെ ഇല്ലത്തെ വന്നു വീരാളിപ്പട്ടിൽ പൊതിഞ്ഞു താമൂതിരികോവിലകത്ത് എഴുന്നെള്ളി നൊമ്പടെ തമ്പുരാൻ തിരുമുൽകാഴ്ച വെച്ചു "ഇത് എന്ത്" എന്ന് അരുളിച്ചെയ്തു തമ്പുരാൻ "ബ്രാഹ്മണർക്ക് സത്യം പറകയാവു അസത്യം പറയരുത് താമൂതിരിയുടെ ആളെ കൊച്ചിക്കോട്ടയിന്നു കൊച്ചിയിൽ ഇളയവതാഴിയും ആളുകളും കൂടി വെട്ടിക്കൊന്നു അതിന്നു കൊച്ചിക്കോട്ടയുടെ ഓടാകുന്നിതു: തൃക്കാലടി എടുത്തു ചവിട്ടിക്കളകേ വേണ്ടു" എന്നു ഭട്ടത്തിരി ഉണർത്തിച്ചു നൊമ്പടെ തമ്പുരാൻ തൃക്കൺ ചുവന്നു തിരുമേനി വിയർത്തു തിരുവിൽ ചിറക്കലേക്കു എഴുന്നെള്ളി, ൩0000ത്തിനും ൧0000ത്തിന്നും പയ്യനാട്ടു ലോകർക്കും തിരുവെഴുത്ത് എഴുതി വരുത്തി, ലോകർക്കു ചിലവിന്നും വെച്ചു. അച്ചനും ഇളയതും ഉണ്ടയും മരുന്നു കെട്ടിച്ചു, കൊച്ചിക്കോട്ടെക്കു നേരെ കൂട്ടി കോട്ടയും തച്ചു തകർത്തു പോന്നിരിക്കുന്നു എന്നു മുമ്പിലുള്ളവർ പറഞ്ഞു കേട്ടിരിക്കുന്നു.

൨ തേക്ക് വേണാട്ടടികളോടു കൂടി ജയിച്ചു കപ്പം വാങ്ങി ചേർത്തിരിക്കും കാലം എന്നെക്കും മാറിവരാതെ ഇരിപ്പാൻ കാഴ്ചയായി മഹാ മകത്തിന്നു ഒരു കൊടിയും കൊടുത്തു വിട്ടു. ആ കൊടി വേണാറ്റിൻ കൊടി എന്നു പറയുന്ന ഞായം. പിന്നെ ചെങ്ങന്നിയൂർമതിലകത്തുള്ളിൽ കോയ്മയും കൊടുത്തു, ആസ്ഥാന

"https://ml.wikisource.org/w/index.php?title=താൾ:Keralolpatti_The_origin_of_Malabar_1868.djvu/113&oldid=162231" എന്ന താളിൽനിന്ന് ശേഖരിച്ചത്