താൾ:Keralolpatti The origin of Malabar 1868.djvu/107

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

കല്പിച്ചു കൊടുത്തു, കോയ്മ സ്ഥാനവും കൊടുത്തു; ഒന്നു പയർമ്മല എടവക (പൈയർമല മുക്കാതം വഴിനാടും, ൫00 നായരും മുന്നില്ലം വാഴുന്നവരും(ന്നോലും) പയ്യർ മലസ്വരൂപവും ൬0 തറയും ൫ മനയും ൫ കുളവും) പിന്നെ ഉള്ളൂർ എടവക പിന്നെ നിടിയനാട്ട എടവക, പിന്നെ പുഴവായിടവക എന്നിങ്ങനെ അവർ അങ്ങുചെല്ലാഞ്ഞതിന്റെ ശേഷം, നാലെട്ടു ൬൨ആളെ കല്പിച്ചയച്ചു. അവരും ചെന്നു കറുമ്പിയാതിരിയെ തടുത്തു പാർത്തതിന്റെ ശേഷം,അവർക്കും ഓരോ സ്ഥാനവും വസ്തുവും കൊടുത്തു. (൩൨ തറവാട്ടുകാരാക്കി) അവരും അങ്ങു ചെല്ലാത്തതിന്റെ ശേഷം ൧൨00 ആളെ (നാശം ചെയ്തു) മരിപ്പാന്തക്കവണ്ണം കല്പിച്ചു യോഗത്തിങ്കന്നു, അവരെയും വിധേയമാക്കി അവർക്കു "൧൨00 തറയിൽ നായർ വാഴ്ചയായിരുന്നുകൊള്ളു" എന്നു കല്പിച്ചു കൊടുത്തു, കറുമ്പിയാതിരി, "ഇനി എന്തുവേണ്ടു" എന്ന് വിചാരിച്ചു പ്രഭാകരക്കൂറ്റിൽ കിഴിനിയാരെ (കൂഴിനിയാരെ) ബ്രാഹ്മണ യോഗേന കല്പിച്ചയക്കയും ചെയ്തു. അവരും ചെന്നു പാർത്തു നീരാട്ടുകളി മുട്ടിച്ചതിന്റെ ശേഷം, മുപ്പത്താറു കാതത്തിലും മറു സംഘം വേണ്ടാ. നിങ്ങൾ അടക്കി ക്കൊണ്ടു ഇങ്ങ് രക്ഷയായിരിക്കേണം എന്നു കല്പിച്ചു നിർത്തുകയും ചെയ്തു. അതുകൊണ്ടു കറുമ്പ്രനാട്ടു മറു സംഘമില്ല എന്നു പറയുന്നു.

അവർക്ക് വേട്ടക്കരുമകൻ പരദേവതയായിവന്ന കാരണം പൂന്തുറക്കൊൻ പൊലനാടടക്കം ചെയ്തതിന്റെ ശേഷം കറുമ്പനാടടക്കം ചെയ്‌വാനായിക്കൊണ്ട് യുദ്ധം ചെയ്തിരിക്കും കാലം നേടിയിരിപ്പോടാവ

"https://ml.wikisource.org/w/index.php?title=താൾ:Keralolpatti_The_origin_of_Malabar_1868.djvu/107&oldid=162224" എന്ന താളിൽനിന്ന് ശേഖരിച്ചത്