Jump to content

താൾ:Keralolpatti The origin of Malabar 1868.djvu/106

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

മ്പിയാതിരിയെ ബന്ധുസ്വരൂപമാക്കി തലക്കുളത്തൂർമതിലകത്തു കുന്നലകോനാതിരിയും കുറുമ്പയാതിരിയും കൂടി കാഴ്ചകഴിച്ചു "മാമാങ്ങവേല കഴിഞ്ഞു വരുവോളം പ്രജകൾ പരവശപ്പെട്ടപോകാതെ, രക്ഷിച്ചു കൊള്ളേണം" എന്നുറപ്പിച്ചു, ചില സ്ഥാനങ്ങളും അങ്ങോട്ടും ഇങ്ങോട്ടും പകർന്നു വെച്ചു.

കുറുമ്പിയാതിരി സ്വരൂപത്തിങ്കൽ ൩0000 നായരും (൪)൬ എടവകയും ൨൨ കാരണവരും, പാലശ്ശേരി കോട്ടയിൽ വേട്ടക്കരുമകനും കുറുമ്പ്രനാട്ടു സ്വരൂപവും, ൩൨ കുറുപ്പന്മാരും, ൪ നാല്പാടിമാരും, ചെമ്പറ നെടുമ്പറ ൨ ഇല്ലം വാഴുന്നോലും(ന്നവരും) തുയ്യാട്ടു മേല്ക്കുളശ്ശേരി ൨ താവഴിയിയിൽ രാജാക്കന്മാരും, കല്ലാറ പെരിങ്കുഴിമുറ്റം വീയ്യൂർ വെങ്ങളക്കൽ നെല്ലൂളി നിലഞ്ചേരി ആട്ടുങ്കുടി അമയമങ്ങലം കൂക്കൊളം കൊണ്മിയത്തൂർ മറ്റു പുളിയൻ നമ്പിയാരും ഇങ്ങിനെ കവിയടക്കം

൪ എടവകയും മറ്റും ഉണ്ടാവാൻ കാരണം: ദേവജന്മം ജനിച്ചുള്ളവർ ൩0000 നായരെ ചേരമാൻ പെരുമാൾ കുറുമ്പിയാതിരിയുടെ ചേകവരാക്കി കുറുമ്പ്രനാട്ടു കൊണ്ടുവെക്കയല്ലെ ചെയ്തതു. ശേഷ ൬൪ ഗ്രാമത്തിലുള്ളവർ പൊലനാടു വാങ്ങേണം എന്നു മുമ്പിനാൽ കുറുമ്പിയാതിരിയോടു കല്പിച്ചു. അനന്തരം കുന്നലകോനാതിരിക്ക് കൊടുക്കേണം എന്നു കല്പിച്ചു യോഗത്തിന്നു ൪ നായന്മാരെ കൽപ്പിച്ചയക്കയും ചെയ്തു. അവർ ചെന്നു അവസ്ഥ പറഞ്ഞു കുറുമ്പിയാതിരിയെ തടുത്തു പാർത്തതിന്റെ ശേഷം അവരെ തന്റെ വിധേയന്മാരാക്കി, അവർക്ക് ൪ എടവകയും

"https://ml.wikisource.org/w/index.php?title=താൾ:Keralolpatti_The_origin_of_Malabar_1868.djvu/106&oldid=205138" എന്ന താളിൽനിന്ന് ശേഖരിച്ചത്