ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
65
ദൂരത്തു നിന്നൊരു പാഴുരൽ കൊണ്ടെന്നു
ചാരത്തു ചാലക്കമഴ്ത്തി വച്ചാൻ.
ഉന്നതി പോരാഞ്ഞു പിന്നെയതിന്മേല-
ങ്ങുന്നതമായൊരു പിഠം വച്ചാൻ.
പെട്ടെന്നു പാഞ്ഞു കരേറിനാൻ തന്മീതെ
പൊട്ടനല്ലേതുമാറിനെല്ലാം.
ചിത്തം തെളിഞ്ഞിട്ടു പുത്തനാം നല്ലറി-
യെത്തിനിന്ന പിടിക്കുന്നേരം
പീഠം പിരണ്ടു നിലത്ത് വീഴ്ചയാ
ലാടിത്തുടങ്ങിനാനങ്ങുമിങ്ങും.
ചാലക്കരഞ്ഞു തുടങ്ങിനാൻ പിന്നെയോ
ബാലകന്മാരുടെ ശീലമല്ലോ.
കൃഷ്ണഗാഥ] [ചെറുശ്ശേരി
അഭ്യാസം
- അമ്മ കുളിക്കാൻ പോയപ്പോൾ കൃഷ്ണൻ എന്തു ചെയ്തു? കുളി എന്നതിനു പകരം എന്തു വാക്കാണ് ഉപയോഗിച്ചിരിക്കുന്നത് ?
- എന്തുകൊണ്ടാണ് കൃഷ്ണൻ വളരെ ദുഃഖിച്ചത് ? ഉറിയിൽ എത്തുവാൻ എന്തുപായം കണ്ടു പിടിച്ചു ? ഉറി എത്തിപ്പിടിക്കുമ്പോൾ എന്തു പറ്റി?
- കൃഷ്ണൻ പതിന്നാലു ലോകവും അളന്നതെങ്ങനെ? മഹാബലിയുടെ കഥ അറിയാമോ ?
- അല്പനേരം എന്ന അൎത്ഥത്തിൽ കവി ഉപയോഗിച്ചിട്ടുള്ള രണ്ടു വാക്കു പറയുക.