ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
ഉറിയിൽ തൂങ്ങിയ ഉണ്ണികൃഷ്ണൻ
സ്നാനത്തിനായിട്ടു മാതാവു പോകുന്ന
കാലത്തെപ്പാർത്തു നിന്നന്നൊരു നാൾ,
വെണ്ണയും പാലും വെച്ചുള്ളകം പൂകിനാൻ
വേഗത്തിൽ നോക്കിക്കൊണ്ടങ്ങുമിങ്ങും.
തൂക്കിന നല്ലറിതൻ കീഴിൽ ചെന്നിട്ട
നോക്കി നിന്നീടിനാനൊട്ടു നേരം,
പാരിച്ചു ഖേദിച്ചാൻ നീളമില്ലായ്മയാ
ലീലകളെന്നവൻ താൻ.
എന്തിനി നല്ലതെന്നിങ്ങനെ തന്നില
ചിന്തിച്ചു നിന്നു നുറുങ്ങു നേരം,