Jump to content

താൾ:Keralapadavali-malayalam-standard-3-1964.pdf/7

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
പാഠം 1
പ്രാർത്ഥന

പകലിൻ വെട്ടവുമായിട്ടെന്നും
പകലോനെത്തും പതിവായി.
രാത്രിയിലോ കൈത്തിരികളുമായി
ത്താരകളെത്തും വരിയായി.

മലയും കാടും പുഴയും കടലും
കലരും ഭൂമിയിലൊരുപോലെ,
വെയിലും മഴയും മഞ്ഞും നിറയും
നാളുകൾ പുലരും വഴിപോലെ.

തളിരും പൂവും ഫലവും പ്രകൃതിയി
ലണവു കാലം തെറ്റാതെ,
അവയുടെ നിറവും മണവും രുചിയും
നാമറിവു കുറവില്ലാതെ.

ആരാണീവകയെല്ലാം മുറയായ
ചേരാൻ കാരണമിതുപോലെ !
ആരാണീവകയെല്ലാം നമ്മൾ
ക്കേകുവതിങ്ങനെയൊരുപോലെ !

ആ ജഗദീശനെ രാവും പകലും
താണുവണങ്ങുന്നീ ഞങ്ങൾ ;
ഇനിയും കരുണ ചൊരിഞ്ഞീടാൻ, സ്തുതി
ചെയ്‌വൂ ബാലകരാം ഞങ്ങൾ.

-സോമൻ
"https://ml.wikisource.org/w/index.php?title=താൾ:Keralapadavali-malayalam-standard-3-1964.pdf/7&oldid=219903" എന്ന താളിൽനിന്ന് ശേഖരിച്ചത്