Jump to content

താൾ:Keralapadavali-malayalam-standard-3-1964.pdf/60

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
പാഠം 17
പുതുമഴ

നോക്കൂ തമ്പി, ബഹുസുഖമേകും
മാരിപതിക്കുന്നു ;

കേൾക്കൂ മധുരം, മധുരം ലളിതം
കിളികൾ ചിലയ്ക്കുന്നു ;

കന്നിക്കാറുകളലറും നാദം
കാതു തുളക്കുന്നു :

മിന്നൽപ്പിണരുകൾ മിന്നിച്ചിന്നി-
ക്കണ്ണു മയക്കുന്നു ;

പുഴകളിലോരോ നുരയാൽ പുഞ്ചിരി
തൂകിക്കൊണ്ടിപ്പോൾ

തഴുകീടുന്നു തമ്മിൽത്തമ്മിൽ-
തരളതരംഗങ്ങൾ ;

“തർ, തറ നാദം നീളെമുഴക്കി-
ത്തവളകൾ കേഴുന്നു;

പുത്തൻവെള്ളം വന്നിഹ നമ്മുടെ
കുളവും നിറയുന്നു.

-വെണ്ണിക്കുളം ഗോപാലക്കുറുപ്പ്

അഭ്യാസം

1. ചേൎത്തെഴുതുക :-
കാറുകൾ അലറും;
മിന്നി+ചിന്നിച്ചു+കണ്ണു മയക്കുന്നു.

"https://ml.wikisource.org/w/index.php?title=താൾ:Keralapadavali-malayalam-standard-3-1964.pdf/60&oldid=220330" എന്ന താളിൽനിന്ന് ശേഖരിച്ചത്