Jump to content

താൾ:Keralapadavali-malayalam-standard-3-1964.pdf/54

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
48

ചേൎച്ചകൾ പലതുണ്ടൊരുവനു കിഞ്ചിൽ
പൂച്ചക്കണ്ണണ്ടെന്നൊരു ദോഷം.
കാഴ്ചക്കാരു ചിരിച്ചു തുടങ്ങും ചേൎച്ചവനും ചിതമല്ലല്ലോ.

നല്ലൊരു വിദ്വാനവനുടെ വായിൽ
പല്ലുകളൊന്നും കാണ്മാനില്ല.
പലഗുണമുള്ളൊരു പുരുഷനവൻ
തലമുടിയൊക്കെ നരച്ചു വെളുത്തു.

തിലകക്കുറിയും ചൊടിയും കൊള്ളാം
തലയിലവന്നൊരു രോമവുമില്ല.
മിതുമൊരുവനു ലക്ഷം ശ്ലോകമൊ-
രിയ്ക്കൽ കേട്ടാല ഗ്രഹിക്കും.

വിക്കുകൾ കൊണ്ടതു പറവാൻ വഹിയാ,
സൽക്കഥ വളരെയറിഞ്ഞൊരു ദേഹം ക ക ക ക കംസൻ കി കി കി കി കൃഷ്ണൻ
പു പു പു പു പൂതനയെന്നാം കഥയിൽ.

നല്ലൊരു ജാതിയിൽ വന്നു പിറന്നു
നല്ലൊരു രൂപഗുണങ്ങളുമുണ്ട്,
ഹരിയെന്നാദിയൊരക്ഷരമവനുടെ-
യരികെക്കൂടെപ്പോയിട്ടില്ല.

അഭ്യാസം


  1. കുഞ്ചൻ നമ്പ്യാരാണ് തുള്ളൽപ്പാട്ടുകൾ എഴുതിയത്. ആ പാട്ടുകളിൽ ധാരാളം നേരമ്പോക്കു കാണാം. ഈ പാഠം വായിച്ചാൽ ചിരിക്കാത്തവരാരെങ്കിലും കാണുമോ ?
  2. കൂട്ടിച്ചേൎക്കുക :- ഉടൽ - അതി + രമ്യം - ഒരുത്തന്. ഹരി : എന്നു് + ആദി + ഒരു + അക്ഷരം.
"https://ml.wikisource.org/w/index.php?title=താൾ:Keralapadavali-malayalam-standard-3-1964.pdf/54&oldid=220280" എന്ന താളിൽനിന്ന് ശേഖരിച്ചത്