പോയ വഴി നോക്കിച്ചെന്നു് അവർ അതിനെ
കണ്ടുപിടിക്കട്ടെ. പക്ഷേ, അവർ ഒരു കാൎയ്യം
മനസ്സിലാക്കണം. കണ്ണുണ്ടായാൽ പോരാ
കാണണം" എന്നു പറഞ്ഞ് ന്യായാധിപതി
പ്രതിയെ വിട്ടയച്ചു.
1.ഈ പാഠത്തിൽനിന്നു താഴെക്കാണുന്നവയ്ക്കു
പകരം ഉപയോഗിച്ചിട്ടുള്ള പദങ്ങൾ എഴുതുക:-
അനുമാനിച്ചു=
പരാതി
ന്യായം അനുസരിച്ചു വിധിക്കുന്ന ആൾ=
2. കേട്ടെഴുത്തിനുള്ള പദങ്ങൾ :-
ഭാണ്ഡം; മുടന്തുണ്ടെന്നു് ;
ബോദ്ധ്യം ; ന്യായാധിപൻ ; ഉണ്ടല്ലോ; മനസ്സിലായി; മരുഭൂമി;അന്വേഷിക്കുക; ദൃഢം.
3.'ണ്ഡ' എന്ന അക്ഷരമുള്ള എത്ര പദങ്ങൾ
നിങ്ങൾക്കറിയാം ?
അതുപോലെ 'ധ' എന്ന അക്ഷരമുള്ള വാക്കുകൾ
എഴുതുക. ധ, ധാ, ധി, ധീ എന്നിങ്ങനെ
അ, ആ, ഇ മുതലായവ ചേർന്ന 'ധ' ആകാം.
4. ഇത് ആരും വിശ്വസിക്കും
ഇത് ആരു വിശ്വസിക്കും ?
ഒന്നാമത്തെ വാക്യം ചോദ്യമല്ല. ഒരു കാര്യം
പറഞ്ഞു് അവസാനിപ്പിച്ചിരിക്കയാണു്.
അതു
കൊണ്ടു് ആ വാക്യത്തിൽ, പറയാനുള്ള ഒരു കാര്യം
പറഞ്ഞുകഴിഞ്ഞു എന്നു കാണിക്കാൻ . എന്നു്
കുത്തു് ഇട്ടിരിക്കുന്നു. രണ്ടാമത്തെ വാക്യം ചോദ്യ