നമ്മുടെ രാജ്യത്തിൻറ തലസ്ഥാനമാണല്ലോ, ഡെൽഹി. വളരെക്കാലം മുമ്പും ആ പ്രദേശത്ത് ഹസ്തിനപുരം എന്നൊരു നഗരം ഉണ്ടായിരുന്നു. ഹസ്തിനപുരത്തിലെ രാജകുമാരന്മാരായിരുന്നു പഞ്ചപാണ്ഡവന്മാർ. അവരുടെ ചെറുപ്പത്തിൽ തന്നെ അച്ഛനായ പാണ്ഡു മരിച്ചു പോയി. വലിയച്ഛനായ ധൃതരാഷ്ട്രരാണു അവരെ വളർത്തിപ്പോന്നത്. അദ്ദേഹത്തിനും നൂറു മക്കളുണ്ടായിരുന്നു. ആ നൂറുവരും ഈ ഐവരും തമ്മിൽ കുട്ടിക്കാലം മുതലേ കലഹം തുടങ്ങി. കുട്ടികൾ വളരുന്തോറും കലഹം മൂത്തു വന്നതേ ഉള്ളൂ. ഒടുവിൽ, അമ്മയായ കുന്തി ദേവിയോടുകൂടി നാടുവിട്ടുപോന്നു, ദൂരെ ഏക ചക്ര എന്ന രാജ്യത്തും പാണ്ഡവന്മാക്കും ഒളിച്ചു താമസിക്കേണ്ടിവന്നു.
ബ്രാഹ്മണരെന്ന ഭാവത്തിൽ അവർ ഒരു ബ്രാഹ്മണഗൃഹത്തിൽ പാർത്തു. അഞ്ചുപേരും ഇരന്നാണ് നിത്യവൃത്തി കഴിച്ചുപോന്നതു്. ഇവ രിൽവച്ച് ഏറ്റവും കൂടുതൽ ബലം ഭീമസേനന്നാണ്; അതിനു തക്കവണ്ണം അയാൾക്കു ധാരാളം ഉണ്ണുകയും വേണം. ഇരന്നാൽ അത്രയൊന്നും കിട്ടില്ലല്ലോ. അതുകൊണ്ടു