പറഞ്ഞു: ആർക്കെങ്കിലും ഒരു പണസ്സഞ്ചി കിട്ടിയിട്ടുണ്ടോ ? രണ്ടായിരം രൂപയുള്ള പണസ്സഞ്ചി. കണ്ടെടുത്തു തരുന്നവർക്ക് ആയിരം രൂപ സമ്മാനം ! ' കേട്ടവർ കേട്ടവർ അത് അന്വേഷിച്ചുതുടങ്ങി.
ഒരു പാവപ്പെട്ട തൊഴിലാളിക്കാണ് പണസ്സഞ്ചി കിട്ടിയത്. അയാളും കേട്ടു, പണിക്കരുടെ വിളി. പാവത്തിനു സന്തോഷമായി.
ആയിരം രൂപയല്ലേ കിട്ടാൻ പോകുന്നത് !
അയാൾ ആ വ്യാപാരിയുടെ അടുത്തെത്തി ഇങ്ങനെ പറഞ്ഞു: മുതലാളീ, പണസ്സഞ്ചി കിട്ടി. എന്റെ പക്കൽ ഉണ്ട്. അതങ്ങു തന്നേക്കാം. വാഗ്ദാനം ചെയ്ത സമ്മാനം തരാമോ ?
വ്യാപാരിക്കു അതിരില്ലാത്ത സന്തോഷം
തോന്നി. എന്നാൽ സമ്മാനം കൊടുക്കണമല്ലോ.
അതും കുറച്ചുവല്ലതുമാണോ ? ആയിരം രൂപ !
അതോർത്തപ്പോൾ സങ്കടവും തോന്നി.
കൊടുക്കാതിരിക്കാനുള്ള മാറ്റത്തെപ്പറ്റി അയാൾ
ആലോചിച്ചു. പെട്ടെന്ന് അയാൾക്ക് ഒരു ബുദ്ധി
തോന്നി. അയാൾ തൊഴിലാളിയോടു പറഞ്ഞു: -
എടോ, അതിൽ രണ്ടായിരം രൂപ മാത്രമല്ല,
ഒരു മോതിരവും കൂടിയുണ്ടായിരുന്നു. എല്ലാം
കൂടി തരാമെങ്കിൽ ഞാൻ വാക്കു പാലിക്കാം
മോതിരത്തിന്റെ കഥ കേൾക്കുമ്പോൾ ആ പാവം
പേടിച്ചു പൊയ്ക്കൊള്ളമെന്നായിരുന്നു വ്യാപാരി
വിചാരിച്ചത്.
താൾ:Keralapadavali-malayalam-standard-3-1964.pdf/28
ദൃശ്യരൂപം
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
22