ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്
പാണ്ടനും കാടനും വെള്ളുവും
പാണ്ടൻ നായുടെ പല്ലിനു ശൗര്യം
പണ്ടേപ്പോലെ ഫലിക്കുന്നില്ല.
പണ്ടിവനൊരു കടിയാലൊരു പുലിയെ-
ക്കണ്ടിച്ചതു ഞാൻ കണ്ടറിയുന്നേൻ.
കാടൻനായും കാട്ടിൽ വരുമ്പോൾ
കോളല്ലാതൊരു പേടി തുടങ്ങും.
വീട്ടിൽ വരുന്നവരെപ്പലരെക്കടി-
കൂട്ടിയ ചണ്ടക്കാരനെ ഞാനൊരു
കൂട്ടിലതാക്കി ചങ്ങലയിട്ടഥ
പൂട്ടിപ്പിന്നെക്കഞ്ഞി കുടിക്കും.
വെള്ളൂ, വാ, വാ, യെന്നു വിളിച്ചാൽ
തൊള്ള തുറന്നു പറന്നു വരും താൻ.
കള്ളനു തുള്ളിക്കഞ്ഞികൊടുപ്പാ-
നുള്ളാരുപായം കാണ്മാനില്ല.
കിരാതം തുള്ളൽ] [കുഞ്ചൻ നമ്പ്യാർ
1. പാണ്ടൻ നായുടെ പണ്ടത്തെ നിലയെന്തായിരുന്നു ? ഇപ്പോഴത്തെ നിലയെന്താണ് ? 'കാട'ന് കാട്ടിലോ വീട്ടിലോ ശൗര്യം ?