Jump to content

താൾ:Keralapadavali-malayalam-standard-3-1964.pdf/23

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
17

ഒററക്കുളമ്പുള്ള മൃഗം ആണു്. ആടിന്റെ ദേഹം മുഴുവനും തടിച്ചു നീണ്ട രോമംകൊണ്ടു മൂടിയിരിക്കും. അതിന്റെ കൊമ്പ് കുറിയതും ചെവി നീണ്ടതുമാണ്. കാലുകൾ ചെറുതെങ്കിലും ബലമുള്ളതാണ്. ആടിന് എവിടെയും തുള്ളിച്ചാടി നടക്കാം. പൊക്കമുള്ള പ്രദേശങ്ങളിൽ അതിനു അതിവേഗത്തിൽ കേറിയിറങ്ങാം.കാലിനു അതിനുവേണ്ട കരുത്തുണ്ട്.

ആടുകൾ പലതരം ഉണ്ട്. നമ്മുടെ നാട്ടിൽ സാധാരണമായി കണ്ടുവരുന്ന ഇനങ്ങൾ കോലാട്, ചെമ്മരിയാട് എന്നിവയാണ്. ഇവയിൽ കോലാടിന്റെ പാൽ മാത്രമേ കുടിക്കാറുള്ളൂ. ചെമ്മരിയാടിന്റെ രോമം കൊണ്ടാണ് നമുക്കും അധികം പ്രയോജനം. കമ്പിളിത്തുണികൾ ചെമ്മരിയാടിന്റെ രോമംകൊണ്ട് ഉണ്ടാക്കുന്നവയാണ്. പ്രസിദ്ധമായ കാശ്മീർ സാൽവയും മറ്റും ഈ രോമംകൊണ്ടാണ് നിർമ്മി

"https://ml.wikisource.org/w/index.php?title=താൾ:Keralapadavali-malayalam-standard-3-1964.pdf/23&oldid=219735" എന്ന താളിൽനിന്ന് ശേഖരിച്ചത്