ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
പാഠം 6
ആട്
മനുഷ്യർ പല മൃഗങ്ങളെ വളർത്തിവരുന്നുണ്ടല്ലോ. ഇങ്ങനെ വളർത്തു മൃഗങ്ങളിൽ ഒന്നാണ് ആട്. കാളയും നായും കുതിരയും വളർത്തു മൃഗങ്ങൾ തന്നെ. ഓരോ മൃഗത്തെയും ഓരോ ഉപയോഗത്തിനുവേണ്ടിയാണ് മനുഷ്യർ വളർത്തുന്നത്. ആടിനെ ഒറ്റയായും പറ്റമായും വളർത്താറുണ്ട്. ആക്യതിയിലും പ്രകൃതിയിലും ശാന്തമായ ഈ ജന്തു മനുഷ്യരോട് വളരെ ഇണങ്ങുന്നു. പശു ഇരട്ടക്കുളന്പുള്ള ജീവിയാണ്. ആടിനും ഇരട്ടക്കുളന്പാണ് ഉള്ളത്. കുതിര