ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്
പാഠം 30
പൂക്കാലം
കുളിർകാടുകളിൽ കൂകിക്കൂകി-
ക്കൂത്താടുന്നാരാണ്മയിലേ,
കാവുകൾതോറും പാടിപ്പാടി-
ക്കളിയാടുന്ന കരിങ്കുയിലേ,
പൂന്തേൻ നുകരാൻ പൂങ്കാവുകളിൽ
പുതുമലർ തേടും വരിവണ്ടേ,
വരുമോ നിങ്ങൾ കളിക്കാനെന്മലർ-
വാടിയിൽ വളരെത്തണലുണ്ടേ!
പൂവുകൾ തോറും പുഞ്ചിരി തൂകി-
പ്പുതുമയിലെത്തീ പൂക്കാലം!
തളിരുകൾ ചൂടാം തണലിൽക്കൂടാം;
കളികൾക്കെല്ലാമനുകൂലം.
- ജി. ശങ്കരക്കുറുപ്പ്
അഭ്യാസം
1. (1) ആരെയെല്ലാമാണു് കളിക്കാൻ വിളിക്കുന്നത്?
(2) കളിക്കാനുള്ള മലർവാടി എങ്ങനെയുള്ളതാണ്?
(3) പൂക്കാലത്തിനുള്ള മെച്ചമെന്താണ് ?