ഉള്ളടക്കത്തിലേക്ക് പോവുക

താൾ:Keralapadavali-malayalam-standard-3-1964.pdf/108

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്
102


റാണിയ്ക്കു കലികൊണ്ടു.അവൾ പറഞ്ഞു : “എന്തു്! കൊല്ലുമെന്നോ? നന്ദികെട്ടവർ. ഞാൻ അഹങ്കാരം തീൎത്തേയ്ക്കാം; തന്ന വരങ്ങളെല്ലാം ഇതാ പിൻവലിച്ചിരിക്കുന്നു." അവൾ വെള്ളത്തിൽ ചാടി മറഞ്ഞു.

അന്തോണി പേടിച്ചുപോയി. അവൻ വീട്ടിലേയ്ക്കാടി. മാളികയെന്നല്ല, കുടിൽ പോലും അവിടെക്കണ്ടില്ല. കഷ്ടം! അന്ന കൂറത്തുണിയുമുടുത്തു് നിലത്തിരുന്നു കരയുന്നു !

അവൻ പറഞ്ഞു: “അന്നേ നമ്മുടെ പഴയ കുടിൽ പോയല്ലോ. അതെത്ര ഭംഗിയുള്ളതായിരുന്നു. നമുക്കു് അതുപോലെ ഒരെണ്ണം ഉണ്ടാക്കണം."

"https://ml.wikisource.org/w/index.php?title=താൾ:Keralapadavali-malayalam-standard-3-1964.pdf/108&oldid=223167" എന്ന താളിൽനിന്ന് ശേഖരിച്ചത്