ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
2. രോമക്കച്ചവടം ശങ്കുക്കുറുപ്പിന്റെ കഥ പറയാം. കൽക്കുറുപ്പോ മരക്കുറുപ്പോ അല്ല. മുടി വെട്ടുന്ന കുറുപ്പ്. ഒരു പൊടി ഇംഗ്ളീഷിൽ പറഞ്ഞാൽ ബാർബർ, ഹിന്ദിയിലാണെങ്കിൽ നായ്. ബാർബർ ശങ്കു പുരാതനനാണ്. അതായത് പണ്ട് ജീവിച്ചിരുന്ന ഒരാൾ, അന്നു് കേരളീയർ തലമുടി മുഴുവൻ വെട്ടിക്കളഞ്ഞിരുന്നില്ല. മുൻകുടുമവെക്കുകയായിരുന്നു പതിവ്. തലയുടെ ചുറ്റും ക്ഷൌരം നടത്തും.
തന്റെ തൊഴിലിൽ, അതായത് താടിവടി പണിയിൽ, വളരെ വിദ്ധനായിത്തീർന്നു. മിടുക്ക് കൂടിയതോടെ അയാൾക്ക് ഗവും വർദ്ധിച്ചു. കൂലി കൂടുതൽ കിട്ടണം. പിന്നെ അതും പോരെന്നായി. മു വാളികൾക്കും ജന്മികൾക്കും അതുപോലെ തണ്ടാന്മാക്കും മാടമ്പികൾക്കും മാത്രമേ അയാൾ ക്ഷൗരം ചെയ്തുകൊടുക്കും എന്ന നില വന്നു. സാധാ രണ കൃഷിക്കാരായും തൊഴിലാളികളെയും വലിയ ചുറ്റുമായി അയാൾ അവരുടെയൊന്നും മുടി മുറിക്കാതായി.