ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
148
ചൊദ്യം: - ശബ്ദലങ്കാരം എങ്ങിനെ.
ഉത്തരം- അക്ഷരങ്ങളെയൊ പടങ്ങളെയൊ വാക്യങ്ങളുടെ ആദിക്കൊ അന്തത്തുങ്കലൊ ഇടയ്ക്കൊ ആവൎത്തിച്ച പ്രാസമാക്കി പ്രയൊഗിക്കുന്നതും വൃത്തങ്ങളാക്കി പ്രയൊഗിക്കുന്നതും ശബ്ദാലങ്കാരമാകുന്നു.
ആദ്യക്ഷരപ്രാസം:
- മനസി പുനരിവനിലൊരു ഘനകുതുകമുണ്ടെങ്കിൽ
- മാലയിട്ടാലും മടിക്കണ്ട ഭീമജെ
ദ്വിതീയക്ഷരപ്രാസം:
സന്തതം കലിദ്രുമെ വസിക്കും കലിയുഗം ചിന്തിച്ചു പറഞ്ഞിതു ദ്വാപരന്തന്നൊടെവം
പദാവൃത്തിപ്രാസം:
- നാട്ടിൽ ഭൂപന്നരിയില്ലൊട്ടും
- ഭക്തിക്കുമിവന്നരിയില്ലൊട്ടും;
- കെറാൻ ഭൂപനു വാരണമുണ്ടാം
- ചെന്നലിവനും വാരണമുണ്ടാം
അവിടെ അരി=ശത്രു, തണ്ഡുലം എന്നും വാരണം=ഗജം , തടവ എന്നും കെറുക= ആരൊഹണം,രാജധാനിയിൽ കടക്കുക എന്നും ശ്ലെഷസിദ്ധമാകുന്നു. ഇങ്ങനെ പല അലങ്കാരങ്ങളിലും അന്ന്യാലംകാരം സംസൃഷ്ട്മായി പ്രയൊഗിക്കാം,
അന്ത്യപ്രാസം:
- വിധുമുഖിതന്നുടെയരികിൽ ചെന്നു
- വിരവൊടു കാമനുമൊന്നു വളർന്നു
- മമ മനമവളഥ ഝടുതി കവർന്നു
- മനസി പരം പരിതൊഷമുയൎന്നു
ഇത്യാദി
188
ശബ്ദാലംകാരം എന്ന വിഭാഗവും ചേർത്താണ് അലങ്കാരങ്ങൽ ഇരുപത്തൊന്നു വിധമെന്നു നിർണ്ണയിച്ചിരിക്കുന്നത്.
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Vibitha vijay എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |