ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
147
സർവസമ്മതം ഇത്യാർത്ഥത്തിൽതാല്പര്യാർത്ഥത്തെ അനുസരിച്ച വിചാരിയ്ക്കണം. അവയവാർത്ഥം വിചാരിച്ചാൽ വിതാനംപൊടി യെന്നും കൂട്ടുവാൻ കിളിയെന്നും പ്രഥമൻ മണിയെന്നും അയാൾ കണ്ണടച്ചിരുന്നു എന്നും ഇത്യാടി അസംബന്ധംതന്നെ എന്ന തൊന്നും. താല്പര്യാർത്ഥം നല്ല രസമായിരിക്കും. എന്നാൽ ഇരു പാട്ടുകളിൽ ദുർല്ലഭമാകുന്നു. ഇപ്രകാരം മലയാളവാക്കിൽപ്രസിദ്ധ ങ്ങളായിരുന്ന അലങ്കാരങ്ങളെ സംക്ഷെപിച്ച എഴുതിയിരിക്കുന്നു. ഇങ്ങനെ ലക്ഷണങ്ങൾ പറയപ്പെട്ടു എങ്കിലും ലക്ഷ്യങ്ങളിൽ ശ്രൊതാവിന്റെ മനസ്സിന ഉല്ലാസകരമായ മാതിരിയിൽ അതാത സ്ഥാനത്ത പ്രയൊഗിച്ചെങ്കിലെ അലാകാരമെന്ന പറയാവു. കണ്ഠാദിസ്ഥാനങ്ങളിൽ ധരിക്കെണ്ട രത്നസ്വർണ്ണാദികൾ വേലപ്പാട കൂടാതെ അനുചിതസ്ഥാനങ്ങളിലും പാടു മാറിയും ധരിച്ചാൽ അസന്തൊഷകരം തന്നെയല്ലൊ. ഉല്ലാസകരമെന്നാൽ കെക്കുന്നവരുടെ മുഖം സന്തൊഷംകൊണ്ട താൻ അറിയാതെ വിടുത്തുന്ന മാധൂര്യമാകുന്നു.
ചൊദ്യം----ഉല്ലാസമില്ലാത്തവിധം എങ്ങനെ.
ഉത്തരം---- അരി, ചാമപൊലെ ചെറുതായിരിയ്ക്കണം ; ചന്ദനം കണ്ടാൽ ചെളിയൊ എന്ന തൊന്നും;സജ്ജനമുഖത്തനിന്ന ചീത്ത വാക്ക ശരിയായില്ലം ; ബ്രാഹ്മണനെക്കാൾ ശുദ്രൻ ന്യുനൻ, ശുദ്രനെക്കാൾ ബ്രാഹ്മണൻ ഉൽകൃഷ്ടൻ. ഇത്യാദി കളിൽ ക്രമെണ ഉപമാ, ഉൽപ്രെക്ഷാ, വിഷമം, ന്യൂനാതി രൊക്തി ഇത്യാദ്യലങ്കാരങ്ങൾ കല്പിക്കപ്പെടുന്നില്ലാം. ചിലത വൈധർമ്മ്യണയും പ്രയൊഗിക്കാം.
ഉദാ : വിദ്വാൻതന്നെ വിദ്വാൻമാരുടെ യൊഗ്യതയെ അറിയുന്നു എന്നടത്ത, പ്രസവിച്ചവൾതന്നെ പ്രസവവെദനയെ അറിയും എന്ന സാദൃശ്യം പറയണ്ടടത്ത മച്ചി പ്രസവവെദനയെ അറിയുന്നില്ലാ, ഇത്യാടി വൈധർമ്മ്യപ്രയൊഗമാകുന്നു. ഉണ്ടു എന്നതിന്നെ ഇല്ലെന്ന പറഞ്ഞു ഉണ്ടന്ന അർത്ഥം തൊന്നിക്കുന്നത വൈധർമ്മ്യരീതിയെന്ന താൽപര്യമാകുന്നു. 3
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Manojpattat എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |