താൾ:Kerala Bhasha Vyakaranam 1877.pdf/154

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

142

അപൂർണ്ണാശനമെന്ന താല്പര്യം. ആ ഭാഗവരുടെ പാട്ട ഇന്നലെ

ഉറക്കീല്ലാ. ഉറക്കം വരാതിരിക്കാൻതക്കവണ്ണമുള്ള ഗാനഗുണത്തെ നെരംപൊക്കായി നിദ്രഭംഗകരമെന്ന പറഞ്ഞു. കാര്യസ്ഥതയുടെ ഫലം കഷ്ടപ്പാടുതന്നെ, ഇത്യാദി ദൊഷത്തിന്ന ഗുണകല്പനം : രം ഗൃഹസ്ഥൻ പച്ചവെള്ളത്തിൻകൂടി ചെലവു വരാതിരിക്കാനും, ജനങ്ങൾ ആവലാതിപ്പെടാതിരിക്കാനും മാത്രം വാങ് മാധുര്യം ഉള്ള ആളാകകൊണ്ട സമ്പത്ത് വർദ്ധിച്ചിടു പലപ്പൊഴും നല്ല കച്ചൊരി യിൽ വലിയ ഉദ്യെഗസ്ഥന്മാരുടെ സഹവാസത്തൊടും മുമ്പിലും പിമ്പിലും ശിപായിമാരൊടുംകൂടി നടക്കുന്നു. ഇവിടെ ദുർവാക്യ മൊഷത്താൽ പുത്രാമികൾകൂടെ വെറിട്ടുപൊയി. ഭക്ഷിണവ്യയം കൂടാതെ സമ്പത്ത വർദ്ധിപ്പിച്ച ദൊഷത്തെയും പൊലീസു നിമിത്തം വരുന്ന തടവു മുതലായ ദൊഷത്തെയും കച്ചെരിയിലും ഉദ്യോഗസ്ഥ ന്മാരിലും പരിചയഗുണമെന്നു കല്പിക്കുന്നു. ഇവിടെ നിന്ദാസ്തുതിയും ഒണ്ട. ഇതിന്മണ്ണം പലതിലും അന്ന്യാലംകാരങ്ങളും വരും. ഒരു ഗുണംകൊണ്ട അന്യഗുണവും ഒരു ദൊഷംകൊണ്ട അന്യദൊഷവും തൊന്നിക്കുന്നടത്ത oരം പക്ഷത്തിൽ അപ്രകൃതൊക്തിയാകും. എന്നാൽ ഗുണദൊഷവൈപരീത്യത്തിന്റെ ഉദാഹരണം നിന്ദാ സ്തതിതന്നെ എന്നു വരുന്നതല്ല. എന്തെന്നാൽ നിന്ദാസ്തുതിയിൽ ഒരു നിന്ദാവൃത്താന്തംകൊണ്ട വെറെ സ്തുതിവൃത്താന്തം തൊന്നുന്നു. ഇവിടെ ഒരു ഗുണത്തിനെയും ദൊഷത്തിനെയുംതന്നെ ദൊഷമാക്കിയും ഗുണമാക്കിയിയും വർണ്ണിക്കുന്നു. വെരെ അല്ല എന്നു ഭെദം വരുന്നു. ഒരു നിന്ദകൊണ്ട അന്യനിന്ദയൊ ഒരു സ്തുതികൊണ്ട അന്യസ്തുതിയൊ തൊന്നുന്നടത്ത അപ്രകൃതൊക്തിയാകും.

                                                      183  
                      (൧൭)   പ്രത്യക്ഷൊക്തി  
                     ----------------------------------
   
        ഇത  ഭൂതമായും ഭവിഷ്യത്തായും ഉള്ള അർത്ഥത്തെ സന്തൊഷ യോദികളുടെ ഉൽക്കർഷത്തെ സാധിപ്പാനായികൊണ്ട പ്രത്യക്ഷമാക്കി പറയുന്നതാകുന്നൂ. സന്തൊഷപ്രത്യക്ഷത്തിന്ന ഉദാ : മഹാരാജാവിനെ ആദ്യം കണ്ടപ്പൊൾ ഉണ്ടായ അദ്ദെഹത്തിന്റെ മുഖപ്രസന്നതയെയും മധുരവാക്കുകളെയും ഇന്നും ഞാൻ കാണുകയും

          183.  ഭാവികം




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Manojpattat എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Kerala_Bhasha_Vyakaranam_1877.pdf/154&oldid=162098" എന്ന താളിൽനിന്ന് ശേഖരിച്ചത്