140
സാമാന്നയത്തെ വിശെഷം സ്പഷ്ടമാക്കി ഹന്തമാൻ സമുദ്രത്തെ ചാടിക്കടന്നല്ലൊ ; മഹാത്മാക്കളാൽ സാധിക്കപ്പെടാത്തത ഒന്നുമില്ല. ഇവിടെ വിശെഷത്തെ സാമാന്ന്യം പുഷ്ടിയാക്കി.രാക്ഷസചക്രവർത്തി യായ രാവണൻ സീതയെന്ന പെണ്ണിനെ മൊഷ്ടിച്ചു; കാമഭ്രാന്തപിടിച്ചവന്ന ഇന്നതെ ചെയ്യാവു എന്നില്ലാം. വിശെഷത്തെ സാമാന്ന്യം വാക്കു സാധിച്ചു. ഗുണവാന്മാരെ ദുർജ്ജനം ഉപദ്രവിക്കുമ്പൊൾ രംശ്വരൻ രക്ഷിക്കുന്നു ; ദുർയ്യൊധനനാൽ കാട്ടിൽ അയക്കപ്പെട്ട ധർമ്മപുത്രർക്ക സൂര്യൻ അക്ഷയപാത്രം കൊടുത്തീലയൊ,
ഇതൃാദി.
(൧൪) കാര്യകാരണമാല -----------------------------------
ഓരൊന്നിന്റെ ഫലങ്ങളെയും ഹെതുക്കളെയും മാലപോലെ
ചെർക്കുക എന്നർത്ഥം.
ഉദാ : പൂർവ്വപുണ്യംകൊണ്ട ബുദ്ധിവിശെഷം ഉണ്ടാവുന്നു;
ബുദ്ധികൊണ്ടു വിദ്യാ ; വിദ്യ ഹെതുവായിട്ട നല്ല ഗുണങ്ങൾ ; ഗുണ
ങ്ങൾ നിമിത്തം സൽകീർത്തി ; കീർത്തിയാൽ എവിടയും ബഹുമാനം; ബഹുമാനംകൊണ്ട ധനാദി സമ്മാനം ; അതുകൊണ്ട സുഖം. ഇവിടെ ബുദ്ധിവിശെഷാദി കാര്യങ്ങളുടെ മാലം. നരകത്തിന കാരണം പാപം ; പാപത്തിന ഹെതു ദുഷ്കൃത്യം ; അതിന്ന ഹെതു അറിവില്ലാഴിക ; അതിന അനഭ്യാസം ; അനഭ്യാസത്തിന്ന ദാരിദ്ര്യം ; ദാരിദ്ര്യത്തിന കാരണം പൂർവജന്മത്തിംകൽ ദാനം ചെയ്യൊഴികതന്നെ; അതിനാൽ യഥാശക്തി ദാനം ചെയ്യാത്തവർക്ക വലിയ കെടുതന്നെ. ഇത കാരണമാലയാകുന്നു. എന്നാൽ മുൻപർഞ്ഞ ഉദാഹരണവാക്യ
ത്തിൽ സുഖത്തിന കാരണം ധനം, ഇത്യാദി വിപരീതമായി സംബ
ന്ധിപ്പിച്ചാൽ അത കാരണമാലയാക്കാം. പ്രയോഗത്തെ അനുസ
രിച്ച അലംകാരനാമം പറയണം. ഇതിൽ, ദാനം ചെയ്യാഞ്ഞാൽ
ദാരിദ്ര്യം, ദാരിദ്യംകൊണ്ട അനഭ്യാസം ഇങ്ങനെ അന്വയിച്ചാൽ
ഫലമാലയെന്നും പറയാം. അതിനാൽ സമ്മിശ്രശങ്കയിംകൽ വാക്ക്യത്തിലെ പ്രാധാന്യാർത്ഥത്തിൽ വരുന്ന അലംകാരലക്ഷണംതന്നെ പ്രമാണിക്കണം. കുലഗുണവും ശീലഗുണവും വിദ്യയും ധനവും ഔദാര്യവും ഇദ്ദെഹത്തിന്ന കീർത്തിയെ ഉണ്ടാക്കുന്നു. ഇവിടെ കീർത്തിക്ക കാരണങ്ങളുടെ കൂട്ടും ചെർക്കുകകൊണ്ടകാരണമാലയാക്കാം.oരം
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Manojpattat എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |