താൾ:Kerala Bhasha Vyakaranam 1877.pdf/151

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

139

    ഉദാ : ചക്കിനു വച്ചു, കൊക്കിന കൊണ്ടു. ഒരുത്തന്റെ നെരെ

ചെയ്തത വെറുതെ ഇരിക്കുന്ന മറ്റൊരുത്തന പറ്റി എന്ന പ്രകൃ താർത്ഥം. വെള്ള മൊക്കെ പൊയപ്പൊൾ ചെറ കെട്ടുന്നു. ധനം നശി ച്ചതിൽപിന്നെ കാവലിടുന്നു. എന്ന പ്രകൃതം. കുതിരയ്ക്കു കൊമ്പു കൊടുക്കാത്തത ഭാഗ്യം ---ദുർജ്ജനത്തിന്ന അധികാരംകൊടുക്കാത്തതെ ന്നർത്ഥം. ഹിരണ്യന്റെ നാട്ടിൽ ഹിരണ്യായ നമഃ---രം മൂർഖന്റെ അധീനത്തിലുള്ളവർ അനുചിതം ചെയ്ത ബുദ്ധിമുട്ടുകയെ ഒള്ളു എന്നാർത്ഥം. ഇതിന്മണ്ണം ചിരട്ടവെള്ളം ഉറുമ്പിന്ന സമുദ്രം ഇത്യാടി.

                            181
             (൧൨) അനുരുപൊക്തി 
             -------------------------------
  
   രണ്ടു വസ്തുക്കൾക്കു ഉചിതമായ ചെർച്ചയെ പറയുക എന്നർത്ഥം.മുത്തുമാലയാൽ സുന്ദരിസ്താനം ശരിയായ സ്ഥാനമാക്കി സ്വീകരിക്കപ്പെട്ടു. രം വലിയ അധികാരത്തിന്ന ഇദ്ദെഹത്തിന്റെ ബുദ്ധിതന്നെഉചിതമായിരിക്കുന്ന സ്ഥാനമാകുന്നു; എന്നാൽ സത്യവും ദയവുംവാകുസാമർത്ഥ്യവും ചെർച്ചയായി വന്നുകൂടിയിരിക്കുന്നു. ഇങ്ങനെസ്തുതിയിംകൽ വരും. നിന്ദയിംകലും ആവാം : ചക്കിക്ക ശംകരന്നായർ തന്നെ കൊള്ളാം; അട്ടയ്ക്കു പൊട്ടക്കുളം ചെർച്ചതന്നെ,ഇത്യാദി.
                              182
          (൧൩) സാമാന്നയവിശെഷം 
          ----------------------------------------
  സാമാന്യമെന്ന സാധാരണ പറയുന്ന വാക്യമാകുന്നു. അത

പ്രയൊഗിച്ചിട്ടു അതിനെ പുഷ്ടിവരുത്താനായിട്ട വിശെഷം പ്രയൊ ഗിക്കയും വിശെഷത്തിന പുഷ്ടിവരുത്താൻ സാമാന്യം പ്രയൊഗി ക്കയും ആകുന്നു.

   ഉദാ  : സരസ്വതിപ്രസാദമുള്ളവർക്കു സജ്ജനങ്ങളുടെ സമ്പത്ത

നിജധനംതന്നെ ; ചക്രവർത്തിയായിരുന്നിട്ടുള്ള ഭൊജരാജാവിന്റെ സമ്പത്ത കാളിമാസരിൽ പ്രവാഹിച്ചു കൊണ്ടിരുന്നല്ലൊ. ഇവിടെ


    181. സമം
    182.  അർത്ഥാന്തരന്യാസം
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Manojpattat എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Kerala_Bhasha_Vyakaranam_1877.pdf/151&oldid=162095" എന്ന താളിൽനിന്ന് ശേഖരിച്ചത്