ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
95
വ്യഞ്ജനാന്തത്തിന് : ----------------------------------------------------------------------------------------- പാറ പാർത്തു പാർക്കുന്നു പാർക്കും
ചെറ ചെർത്തു ചെർക്കുന്നു ചെർക്കും ചെർക്കു ചെർപ്പിൻ
തകര തകർത്തു തകർക്കുന്നു തകർക്കും
വിശര വിശർത്തു വിശർക്കുന്നു വിശർക്കും
കുറ കൂർത്തു കൂർക്കുന്നു കൂർക്കും
നെര നെർത്തു നെർക്കുന്നു നെർക്കും
--------------------------------------------------------------------------------------------- ഉടുത്തു, മിനുത്തു, തണുത്തു, തിണർത്തു, എതിർത്തു കൊഴുത്തു ഇത്യാദി.
ഞ, ഗണം
ഞ --ഗണത്തിൽ അകാരാന്തവും ഇകാരാന്തവും ദുർല്ലഭം. ഇതു കൾക്ക വർത്തമാനത്തിലും ഭവിഷ്യത്തിലും ക് ആഗമത്തിന്റെ സ്ഥാനത്ത് ' അയ് ' ആഗമനം വെണമെന്നും ധാത്വന്തമായ എകാരം ലൊപിക്കുമെന്നും ഭെദമുണ്ട. ' അയ ' അകാരം സംവൃതമാകുന്നു. എകാരാന്തവും ഇകാരാന്തവും അധികമായി കാണുന്നു. 145
----------------------------------------------------------------------------------------- 145. ഭൂതകാലരൂപങ്ങളെ വർഗീകരിക്കുന്നതിന് ഗ്രന്ഥകാരൻ വളരെയധികം ബുദ്ധമുട്ടനുഭവിക്കുന്നുണ്ട്. വിവിധ പ്രത്യായങ്ങൾക്ക് സ്വനപരീത സ്ഥിതികൾ നിർണ്ണയിച്ചതിലുള്ള അപാകതകൾ പ്രത്യേകം ചൂണ്ടിക്കാണിക്കേണ്ടടില്ല. ' ഞ്ഞു ' എന്ന് അവസാനിക്കുന്ന ഭൂതകാലരൂപങ്ങളെ വിവരിച്ചിരിക്കുന്നവിധം നോക്കി യാൽതന്നെ മേൽപറഞ്ഞ വിമർശനം ബോദ്ധ്യപ്പെടും. ' ഞു--ഗണത്തിൽ അകാരാന്തവും ഇകാരാന്തവും ദുർല്ലഭം' എന്ന് ഇവിടെ പറയുന്നു. ഇതിനപ്പുറമുള്ള രണ്ടാമത്തെ പട്ടികയിൽ ഇകാരാന്തരൂപങ്ങൾ ( ' ഞ്ഞു ' --വിൽ അവസാനിക്കുന്നത് ) ധാരാളം ഉദാഹരിക്കുകയും ചെയ്തിരിക്കുന്നു. അടുത്ത് കൊടുക്കുന്ന പട്ടികയിൽ ആവശ്യമില്ലാത്ത ഒരു എകാരത്തെ ധാത്വന്തമായി അവരോധിക്കുകയും ചെയ്തിരിക്കുന്നു. കാലപ്രത്യയങ്ങൾ ചേരുമ്പോൾ ആ എകാരം തിരോധാനം ചെയ്യുന്നു.
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Manojpattat എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |