Jump to content

താൾ:Kavipushpamala.djvu/9

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

മാന്യശ്രീമൽ ബുധേന്ദ്രൻ കവിമണി നിഗമ-
 ക്കാതലദ്ദേഹമേറ്റം
മിന്നും നൽച്ചമ്പകത്തിൻ നറുമണിമലരായ്
 തർക്കമില്ലൊക്കുമല്ലോ       29

ചൊവ്വോടിന്നൊന്നു ചൊല്ലാം പരിമളനവസാ-
 രോല്ലസൽച്ചക്കമുല്ല-
പ്പൂവ്വോടൊപ്പിച്ചു നാരായണനടവരനെ-
 ച്ചേർത്തതും ചേർച്ചയായോ?
ഗർവ്വോടോരോന്നും ഗർജ്ജിക്കരുതു കരിമുരു-
 ക്കെന്നു ചൊല്ലും മരത്തിൽ
പൂവ്വോടൊപ്പിക്കണം സത്തവനുമിതിനുമി-
 ല്ലൊട്ടുമേ തിട്ടമത്രേ[1]       30

ഒന്നിപ്പോളോതിടുന്നേനൊരു പരിമളമി-
 ല്ലെങ്കിലും കൊന്ന കാന്ത്യാ
പൊന്നായ്പോരാടിടുന്നുണ്ടതു കണിയതിനും
 മുഖ്യമാണായതൊന്നും
നിന്നുൾപ്പൂവോർത്തിടാതീ നടുവവസുമതീ-
 ദേവനെക്കഷ്ടമെന്തീ-
ക്കൊന്നപ്പൂവാക്കുവാനിന്നവനു ഗുണമതിൽ-
 ക്കൂട്ടുവാൻ കോഴതന്നോ?       31

മൂത്തേടത്താരണൻതാൻ പരമലറി മല-
 ർക്കൊക്കുമെന്നുൾക്കുരുന്നിൽ-
പ്പാർത്തീടാനും വിശങ്കം പറവതിനുമഹോ
 ബന്ധമെന്തന്ധനോ നീ?
ഓർത്തീടിൽ സത്തിനൂനം വളരെ വളരെയു-
 ണ്ടായതിന്നായതിന്നാൽ
ചേർത്തീടാൻ വയ്യ ചേരും മലരതു മനതാർ
 കക്കുമാച്ചക്കമുല്ല.       32

  1. നാരായണൻ ആരെന്നു വ്യക്തമല്ല. അമ്പാടി നാരായണപ്പൊതുവാളാകാം
"https://ml.wikisource.org/w/index.php?title=താൾ:Kavipushpamala.djvu/9&oldid=162036" എന്ന താളിൽനിന്ന് ശേഖരിച്ചത്