ഉള്ളടക്കത്തിലേക്ക് പോവുക

താൾ:Kathakali-1957.pdf/86

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

72

“അംഭോജായതലോചനമാരേ! സംഭാഷണമയി മാമകമധുനാ- സംഭാവനമിഹ ചെയ്തീടേണം, കുംഭീന്ദ്രോപമഗാമിനിമാരേ! പാകാരാതിയുമെന്നുടെ വീര്യാൽ, നാകാലയമതിലധികം ഭീത്യാ മൂകായിതനായ് മേവീടുന്നു, രാകാശശിമുഖിമാരെ ധരിക്ക......

ഇത്യാദി പാടലകണ്ഠന്റെ പുറപ്പാടിനുള്ള ശ്ലോകവും പാടിപ്പദവും കാണുക.

ഉത്രംതിരുനാൾ തിരുമനസ്സിലെ നിർദ്ദേശാനുസരണം ഈശ്വരപിള്ള വിചാരിപ്പുകാരുടെ മേൽനോട്ടത്തിൽ തിരുവനന്തപുരത്തു കേരളവിലാസം എന്നൊരു അച്ചു ക്കൂടം സ്ഥാപിക്കുകയും അൻപത്തിനാലു ദിവസത്തെ ആട്ടക്കഥകൾ ഒരുമിച്ചുചേർത്ത് ആദ്യമായി അച്ചടിച്ചു പ്രസിദ്ധീകരിക്കുകയും ചെയ്തു.

ഏവം വിധം ഉത്രം തിരുനാൾ തിരുമനസ്സിലെ കാലത്ത് കഥകളിക്കു അനുസ്യൂതമായ പുരോഗതി യുണ്ടായി. കേരളത്തിൽ കഥകളിയുടെ വളർച്ച തിരു മനസ്സിലെ കാലത്തു് അതിന്റെ പരമോന്നതിയെ പ്രാപിച്ചു. അതിനുശേഷം പറയത്തക്ക അഭിവൃദ്ധ്യുന്മുഖ മായ മാറ്റങ്ങളൊന്നും കഥകളിയിലുണ്ടായിട്ടില്ല.

"https://ml.wikisource.org/w/index.php?title=താൾ:Kathakali-1957.pdf/86&oldid=225630" എന്ന താളിൽനിന്ന് ശേഖരിച്ചത്