ഉള്ളടക്കത്തിലേക്ക് പോവുക

താൾ:Kathakali-1957.pdf/85

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

71

“കൊച്ചയ്യപ്പനു കത്തിയും കരിയുമാം
പച്ചക്കിടി ച്ചേന്നനും
മെച്ചത്തിൽ സരസം പതിഞ്ഞ പദമി
ന്നാടീടുവാനുണ്ണിയും ...

എന്നിങ്ങനെ അവിടുന്നു നിർമ്മിച്ചിട്ടുള്ള ഒരു പദ്യ ഭാഗത്തെക്കുറിച്ചു കേട്ടിട്ടുണ്ട്.

കൈരളിയുടെ അഭിമാനസമ്പത്തും കഥകളിയുടെ കല്പവൃക്ഷവുമായിരുന്ന ഈ പുണ്യശ്ലോകൻ കൊല്ലവർഷം 1036-ാമാണ്ടു നാടുനീങ്ങി. അവിടുത്തെ വിയോഗം കലാലോകത്തിനു പെതുവേയും, കഥകളിക്കു വിശേഷിച്ചും അപരിഹാര്യമായ ഒരു നഷ്ടമായി പരിണമിച്ചു.

തിരുമനസ്സിലെ കൃതിയായി സിംഹദ്ധ്വജചരിതം എന്നൊരാട്ടക്കഥയുണ്ട്. വാസനാസമ്പന്നനായ ഒരു കവിയുടെ കൃതിയാണു പ്രസ്തുത ആട്ടക്കഥയെന്നു് അതിലെ ഏതുഭാഗം വായിച്ചാലും വ്യക്തമാകും. ഉദാഹരണത്തിനു് ഒരു ശ്ലോകവും പദവും ഉദ്ധരിക്കാം .

“തത്കാലേ സുരവൈരിവീരമകുടി
ഹീരായമാണോʄസ്യ വൈ
ഭ്രാതാ പാടലകണ്ഠ ഇത്യതിതരാം
ലോകേഷു വിഖ്യാതിമാൻ
ദാരൈസ്സൈ്വരഥ കാമകേളി
ചതുരൈസ്സാകം വിഹർത്തും മുദാ
വാഞ്ചന്നേവ മുദാ ജഹാരദയിതാഃ
കന്ദർപ്പബാണാതുരഃ
"https://ml.wikisource.org/w/index.php?title=താൾ:Kathakali-1957.pdf/85&oldid=225621" എന്ന താളിൽനിന്ന് ശേഖരിച്ചത്