ഉള്ളടക്കത്തിലേക്ക് പോവുക

താൾ:Kathakali-1957.pdf/72

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

58

37. ദക്ഷയാഗം 38. കിരാതം 39. സുന്ദരീസ്വയംവരം 40. അംബരീഷചരിതം 41. വ്യാസാവതാരം 42. യാഗരക്ഷ 43. അഹല്യാമോക്ഷം 44. മുചുകുന്ദമോക്ഷം 45. പാഞ്ചാലീസ്വയംവരം 46. ദേവയാനീ ചരിതം 47. അമൃതമഥനം 48. സുഭദ്രാഹരണം.

ഇത്രയും കഥകൾ അപ്രകാശിതങ്ങളായി ഒരു ഗ്രന്ഥ സമുച്ചയത്തിൽ, അതും വിദ്വൽ കേസരികളുടെ നികേതന മായ ഒരു രാജമന്ദിരത്തിൽ, അന്ധതമസ്സിൽ ആണ്ടുകിട ക്കുന്നതിൽ പരം പരിതാപകരമായി എന്താണുള്ളത്. സുപ്രസിദ്ധനും മഹാപണ്ഡിതനും കലാരസികനുമായ ഒരു രാജമൗലിയുടെ മുഖനിഃസൃതങ്ങളെന്ന നിലയ്ക്ക് പ്രസ്തുത കഥകൾ ആസ്വാദാർഹങ്ങളായിരിക്കാനാണ് എളുപ്പം. ആ സ്ഥിതിക്കു് അവയെ സൂര്യപ്രകാശം കാണ്മാൻ അനു വദിക്കയില്ലെന്നു തദ്ഭാരവാഹികൾ ശഠിക്കുന്നതു മഹാ കഷ്ടമാണ്. അതിനാൽ ഇനിയെങ്കിലും ജിജ്ഞാസുക്ക ളായ സഹൃദയന്മാരുടെ ഉൽക്കണ്ഠയെ അകറ്റുവാൻ വേണ്ടി പ്രസ്തുത കൃതികൾ പ്രസിദ്ധീകരിക്കുവാൻ കൃപയു ണ്ടാകണമെന്നു കൊച്ചി ഭാഷാപരിഷ്കരണ കമ്മിറ്റിയോടു സവിനയം പ്രാർത്ഥിച്ചുകൊള്ളുന്നു.

ഏതായാലും ഈ തിരുമേനി കഥകളിയുടെ അഭ്യു ദയത്തിനുവേണ്ടി നിരന്തര പരിശ്രമം ചെയ്തവരുടെ കൂട്ട ത്തിൽ പ്രഥമഗണനീയമായ ഒരു സ്ഥാനം അർഹിക്കുന്നു വെന്നു നിസ്സംശയം പറയാം.

"https://ml.wikisource.org/w/index.php?title=താൾ:Kathakali-1957.pdf/72&oldid=225574" എന്ന താളിൽനിന്ന് ശേഖരിച്ചത്