Jump to content

താൾ:Kathakali-1957.pdf/65

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

51 കഥകളിച്ചുമതലയും പണിക്കരിൽ തന്നെ സമർപ്പിക്കയും ചെയ്തു. മാത്തൂർ പണിക്കരുടെ മേൽനോട്ടത്തിൽ നടന്ന കഥകളി അദ്യാപി നവരാത്രി ആഘോഷത്തിനും ഉത്സവ ത്തിനും തിരുവനന്തപുരത്തു നടത്തിപ്പോരുന്നു. മനസ്സിലെ ഏവംവിധമായ പ്രോത്സാമാനം നിമിത്തം കഥകളിക്കു കേരളത്തിലെ ദൃശ്യകലകളിൽ പ്രഥമ സ്ഥാനം ലഭിച്ചു. അവിടുന്നു രാജസൂയം, ബകവധം, കല്യാണ സൗഗന്ധികം, സുഭദ്രാഹരണം, ഗന്ധർവ്വവിജയം പാഞ്ചാലീസ്വയംവരം, നരകാസുരവധത്തിൽ പകുതി, എന്നിങ്ങനെ ഏഴോളം കഥകളി ഗ്രന്ഥങ്ങൾ ച്ചിട്ടുണ്ടു് . അവിടുന്നു കഥകളിയിൽ പ്രദർശിപ്പിച്ചു. പക്ഷ പാതം അവിടുത്തെ ആശ്രിതന്മാരായ കവി വയ്യന്മാരെയും കഥകളിപ്രിയന്മാരാക്കിച്ചെയ്തു. തൽഫലമായി അവി രേണ അനേകം ലക്ഷണയുക്തങ്ങളായ ആട്ടക്കഥകൾ ജന്മ മെടുത്തു. ഉണ്ണായിവാര്യരുടെ നളചരിതം നാലുദിവസത്ത കഥ, പുതിയിൽ തമ്പാൻ കാവിയാർ ജുന വിജയം, ഇട്ടിരാരിശ്ശമേനവന്റെ സന്താനഗോപാലം എന്നീ കൃതികൾ മേൽപ്പറഞ്ഞവയിൽ ചിലതാണ്. ഇപ്രകാരമുള്ള കൃതികളുടെയും അവയുടെ കർത്താക്കള ടെയും രക്ഷിതാവായിരുന്ന ആ മഹാപുരുഷൻ ദിഗന്ത വിശ്രാന്തയാനിധിയായി വഞ്ചിരാജ്യത്തെയും, സാഹിത്യ സാമ്രാജ്യത്തേയും നാല്പതുവർഷം ഭരിച്ച ശേഷം കൊ. വ.. 973 കുംഭം 60നു ശിവരാത്രിനാളിൽ ദിവംഗതനായി.

"https://ml.wikisource.org/w/index.php?title=താൾ:Kathakali-1957.pdf/65&oldid=222168" എന്ന താളിൽനിന്ന് ശേഖരിച്ചത്