50 ' എന്നു അവിടത്തെപ്പറ്റി കീർത്തിച്ചിരിക്കുന്ന പദ്യം എത്രയും സമഞ്ജസമായിരിക്കുന്നു. അവിടുത്തെ ശൈശവ ത്തിൽ തന്നെ പിതാവായ കോയിത്തമ്പുരാൻ അന്തരിച്ചു. മാതുലനായ മാത്താണ്ഡവർമ്മ മഹാരാജാവിന്റെ നിയ്യ ശേഷം ഈ തിരുമേനി വഞ്ചിരാജ്യ സിംഹാസനത്തിൽ ആരൂഢനായി. നൃത്തത്തിലും സംഗീതത്തിലും അവിടുന്നു. അതി തൽപരനായിരുന്നു. ബാലരാമഭരതം എന്ന പേരിൽ അവിടുന്നു ഭരതനാട്യശാസ്ത്രത്തെ അനുസരിച്ചെഴുതിയ ഒരു സംസ്കൃതഗ്രന്ഥം നൃത്തത്തിലുള്ള അദ്ദേഹത്തിന്റെ അസാ ധാരണരതിയെ പ്രകടമാക്കുന്നു. കഥകളിയുടെ അഭി വൃദ്ധിക്ക് ഈ തിരുമേനി ചെയ്ത സമുചിതമായ ഗുണങ്ങ ളാണ് ആ ദൃശ്യകലയെ ഇന്നും അത്യുന്നതപദവിയിൽ നമുക്കു കാണാൻ സംഗതിയാക്കിയതു്. ഇതിലേക്ക് ആദ്യ മായി അദ്ദേഹം ചെയ്തതു വലിയ കൊട്ടാരം വകയായി ഒരു കഥകളിയോഗം സൃഷ്ടിക്കുകയായിരുന്നു. പിന്നീടു അതിലേക്ക് ആവശ്യമുള്ള കോപ്പുകളെല്ലാം പണിയിച്ചു. ഉത്സവം, നവരാത്രം ഇത്യാദി വിശേഷ സന്ദർഭങ്ങളിൽ മുടങ്ങാതെ കഥകളി വേണമെന്നും അവിടുന്നു നിഷ്കൃ മായ ആജ്ഞ പുറപ്പെടുവിച്ചു. നാട്യത്തിലും മറ്റും ദശന യോഗ്യങ്ങളല്ലാത്ത ഭാഗങ്ങളെ ഉപേക്ഷിച്ചതു കൂടാത അഭിനയത്തെ പൊതുവേ നിർദ്ദോഷമാക്കുകയും ചെയ്തു. അവസാനമായി കൊട്ടാരം കഥകളിയോഗം സംബന്ധിച്ച ഭരണച്ചെലവുകൾക്കും മാറുമായി കുറെ വസ്തുക്കൾ നീക്കി വച്ച് അവയെ മാത്തൂർ പണിക്കർ വശം ഏൾപ്പിക്കയും
താൾ:Kathakali-1957.pdf/64
ദൃശ്യരൂപം