യത്രെ. 48 അവസരം അദ്ദേഹത്തിനുണ്ടായില്ല. മാതുലൻ ജയിച്ചട ക്കിയ പ്രദേശങ്ങളിലെ പ്രജകളുടെയിടയിൽ ശാശ്വതമായ സമാധാനവും സംതൃപ്തിയും സ്ഥാപിച്ചതു ധമ്മരാജാവെന്ന അപരാഭിധാനത്താൽ അറിയപ്പെടുന്ന ഈ തിരു മേനി കേരളത്തിലെ കിരീടപതികളിൽ ഏതുകൊണ്ടും പ്രഥമഗണനീയനായിരുന്ന സാമൂതിരിപ്പാട്ടിലേക്കും ഈ വഞ്ചീശ്വരനെ ഭയമായിരുന്നു. പരാജയമെന്നുള്ള തു കോഴി ക്കോട്ടു രാജാവിന് ആദ്യമായി അനുഭവപ്പെട്ടതു് പ്രസ്തുത ശ്രീവഞ്ചീശ്വരനിൽ നിന്നായിരുന്നു. ദക്ഷിണാപഥം ഒട്ടാകെ, എന്നുമാത്രമല്ല പാശ്ചാത്യശക്തികളെപ്പോലും വിറപ്പിച്ച മൈസൂരിലെ മഹമ്മദീയശക്തിയെ പേടിച്ചു തിരുവിതാംകൂറിനെ ശരണം പ്രാപിച്ച ഉത്തരകേരളേശ്വര ന്മാർക്കു് അഭയം കൊടുത്തതുമൂലം ഗവിച്ചു പോരിനു നേരിട്ട മൈസൂർ വ്യാഘ്രത്തെ തൃണവൽഗണിച്ചു അദ്ദേ ഹം പംഗുവാക്കി തിരിച്ചു മണ്ടിച്ച ഈ അപ്രമേയ പ്രഭാവൻ ധരണീധര ധൈം ഓർത്താൽ . അത്ഭുതാ വഹമെന്നേ പറവാനുള്ളു. ഈവിധത്തിൽ നാലുപുറത്തു നിന്നും ഭീകര ഗജ്ജനം ചെയ്തുകൊണ്ടെടുത്ത വൈരാകര ന്മാരുടെ കൺമുമ്പിൽ വച്ചു. സാഹിത്യസുധാസേകം ചെയ്യാൻ ശക്തനായ ഈ രാജേന്ദ്രൻ അഭൗമവൈഭവം കലർന്ന ഒരു ദേവൻ തന്നെയായിരുന്നു. മാതൃഭാഷയായ മലയാളത്തിനു പുറമേ സംസ്കൃതം, തമിഴ്, ഇംഗ്ലീഷ്, പെഷ്യൻ, എന്നീഭാഷകളിലും അസാധാരണ പാണ്ഡിത്യം അവിടുന്നു സമ്പാദിച്ചിരുന്നു. വിദ്വദ്ഗണത്തിനു പാരി ജാതമായി വർത്തിച്ച ഈ രാജശേഖരൻ സദസ്സിൽ
താൾ:Kathakali-1957.pdf/62
ദൃശ്യരൂപം