ഉള്ളടക്കത്തിലേക്ക് പോവുക

താൾ:Kathakali-1957.pdf/61

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

47

ധർമ്മരാജാവെന്നു വിശ്വവിഖ്യാതനും, ധീരനും ശാന്തനും പരമഭക്തനും മഹാപണ്ഡിതനും പ്രജാവത്സ

കാർത്തികതിരുനാൾ
മഹാരാജാവു്

ലനും രാജ്യതന്ത്ര നിപുണനും, കേര ളീയരുടെ ഭക്തിബഹുമാനങ്ങൾ ഉൾ ക്കൊള്ളുന്ന ശാശ്വതസ്മരണയക്ക് സർവ്വഥാ അർഹനും ആയ കാർത്തിക തിരുനാൾ മഹാരാജാവു തിരുമനസ്സിലെ കാലത്താണ് കഥകളിക്കു സ്ഥിരമായ ഒരു പ്രതിഷ്ഠ തിരുവിതാംകൂർ രാജ വംശത്തിലും, തദ്വാരാ ദക്ഷിണകേരളത്തിലും ഉണ്ടായത്. രാജാകേശവദാസനെന്ന മന്ത്രിരത്നത്തിന്റെ വിധാതാ വായ ആ പൊന്നുതിരുമേനി ക്ലേശകരമായ രാജ്യഭാര സംരംഭങ്ങൾക്കിടയിലും സാഹിതീദേവിയുടെ പരമാരാധ കനായിരുന്നു. ശസ്ത്രത്തിലും ശാസ്ത്രത്തിലും ഒന്നുപോലെ വിദഗ്ദ്ധനായിരുന്ന ആ തിരുമേനിയുടെ മാഹാത്മ്യം വിചാ രിച്ചാൽ വാചാമഗോചരമത്രേ. ധീരനായ ഒരു സേനാ നിയെന്ന നിലയിൽ അവിടുന്നു സ്വയുദ്ധനൈപുണ്യത്തെ കായംകുളം യുദ്ധത്തിലും കൊച്ചിയുമായി നടന്ന സമര ത്തിലും പ്രദർശിപ്പിച്ചു കീർത്തിയാർജ്ജിച്ചിരുന്നു. അശ്വാ രൂഢനായി കായംകുളം കോട്ടയ്ക്കുള്ളിൽ അവിടുന്നനുഷ്ഠിച്ച ധീരകൃത്യങ്ങൾ അന്നു ഭടന്മാരുടെയിടയിൽ സർവത്ര കീർത്തി തങ്ങളായിരുന്നു.

സ്വജീവിതകാലം മുഴുവനും ശത്രുക്കളുമായി പടവെട്ടി, മാർത്താണ്ഡവർമ്മ മഹാരാജാവും പല രാജ്യങ്ങളേയും പിടിച്ചു തിരുവിതാംകൂറിനോടു ചേർത്തു എന്നല്ലാതെ അവയുടെ ഭരണ വിഷയത്തിൽ എന്തെങ്കിലും ചെയ്വാനുള്ള

"https://ml.wikisource.org/w/index.php?title=താൾ:Kathakali-1957.pdf/61&oldid=225284" എന്ന താളിൽനിന്ന് ശേഖരിച്ചത്