ഉള്ളടക്കത്തിലേക്ക് പോവുക

താൾ:Kathakali-1957.pdf/58

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

44

എന്ന ശ്ലോകത്തിന്റെ സന്ദർഭത്തിലും, തുടർന്നു ശൗര്യ ഗുണ നീതി ജലധേ...... എന്നു തുടങ്ങി ഭീമ സേനന്റെ ധർമ്മപുത്രരോടുള്ള പദങ്ങളാടുമ്പോഴും പ്രകട മാകുന്ന സ്തോഭഭാവങ്ങൾക്കുത്തേജകമായവിധം നടന്റെ അംഗപ്രത്യംഗോപാംഗങ്ങളുടെ താളാനുസൃതമായ ചലന ക്രമങ്ങളിലും കാൽപ്രയോഗസമ്പ്രദായങ്ങളിലും നിശ്ചിത മായ ചില ചിട്ടകൾ ഏർപ്പെടുത്തി. കാലകേയവധം കഥ യിലെ രണ്ടാമത്തെ രംഗത്തിൽ അഭീഷ്ടവരലബ്ധിയാൽ ഔന്നത്യം പ്രാപിച്ച ധീരോദാത്തനായ അർജ്ജുനന്റെ ഭാവഗാംഭീര്യത്തോടെയുള്ള ഇരിപ്പും, അനന്തരം ഇന്ദ്ര സാരഥിയായ മാതലിയുടെ 'വിജയതേ ബാഹുവിക്രമം വിജയതേ ..' ഇത്യാദി ചാടുവചനങ്ങൾ ശ്രവിച്ച് അർജ്ജു നൻ സ്വയം ലജ്ജിതനായിത്തീരുന്ന ഘട്ടങ്ങളും ഇദ്ദേഹം തന്നെ ചിട്ട ചെയ്യിച്ചിട്ടുള്ളതാണു്. മാതലിക്കു മറുപടി യായി, “സലജ്ജോഹം തവ ചാടുവചനത്താലതിനലംഭാവം മനസി നീ വഹിച്ചാലുംഎന്ന് അർജ്ജുനൻ നടിച്ചുതുടങ്ങുന്ന സന്ദർഭം “സലജ്ജോഹം എന്ന നാമത്തിൽ സുപ്രസിദ്ധ മാകുന്നു. പ്രഗത്ഭനായ ഒരു നടന്റെ സർവ്വകഴിവുകളും പ്രയോഗിക്കുന്നതിനുള്ള സന്ദർഭങ്ങൾ കോട്ടയം കഥകളിൽ സുലഭമാണ്. കാലകേയവധം കഥയിൽ അർജ്ജുനൻ ഇന്ദ്രാണിയെ സന്ദർശിക്കുന്ന രംഗത്തിൽ അർജ്ജുനന് അഷ്ടകലാശം നിശ്ചയിച്ചു. നടന് താളത്തിൽ നല്ല തിട്ട മുണ്ടെങ്കിൽ മാത്രമേ പ്രസ്തുത കലാശങ്ങൾ സ്ഥാനപ്പിഴ കൂടാതെ ചവുട്ടിയെടുക്കാൻ സാധ്യമാകൂ. ചൊല്ലിയാട്ട ത്തിലും രംഗനിർവ്വഹണത്തിലും മറ്റും കോട്ടയത്തു തമ്പു

"https://ml.wikisource.org/w/index.php?title=താൾ:Kathakali-1957.pdf/58&oldid=225277" എന്ന താളിൽനിന്ന് ശേഖരിച്ചത്