Jump to content

താൾ:Kathakali-1957.pdf/55

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

41 ആലാ (3) മുന്നാണി (പൊന്നാനി) ഭാഗവതർ പിക്കുന്ന പദം ശങ്കിടിഭാഗവതർ ഏറ്റു പാടണമെന്നും നടൻ ഒരു പ്രാവശ്യം മാത്രം മുദ്ര കാണിച്ചാൽ മതിയെന്നും വ്യവസ്ഥചെയ്തു. തി (4) വിവിധരീതിയിലുള്ള ചുവടുകളും കാൽപ്രയോ ഗങ്ങളും നിശ്ചയിച്ച കലാശങ്ങളെടുക്കുന്നതിൽ സമ്പ്ര മായഭേദം വരത്തി. മെയ്ക്ക് അയവ്, ഉലവ്, ബലം, മുറുക്കം എന്നീ ഗുണങ്ങൾ കല്ലടിക്കോടൻ സമ്പ്രദായത്തിൽ പരിശീലി ച്ചിട്ടുള്ള നടന്മാരുടെ സവിശേഷതകളാണ്. കഥകളിയുടെ മുഖ്യപരിഷ്കർത്താക്കളായ മേൽപറഞ്ഞ മഹാന്മാരാണ് അതിന്റെ ഭാവി വളർച്ചക്കും പ്രശസ്തിക്കും എണ്ണപ്പെട്ട സംഭാവനകൾ ചെയ്തത്. ഈ മൂന്നു മഹാ ന്മാരും ഏപ്പെടുത്തിയ പരിഷ്കാരങ്ങൾ കഥകളിയിൽ സമൂലമായ പരിവർത്തനം വരുത്തുകയും കേരളത്തിലെ എല്ലാ ഭാഗങ്ങളിലും ഈ പരിഷ്കൃതദൃശ്യകലയും ഹൃദ്യ മായ സ്വീകരണം ലഭിക്കുകയും ചെയ്തു. കഥകളിക്കു കൈവന്ന അഭയം പെട്ടെന്നുണ്ടായ ഒന്നല്ലെന്നും ക്രമാനുഗതമായിട്ടാണ് അതു വളർച്ചയെ പ്രാപിച്ചതെന്നും ഓമ്മിക്കേണ്ടതുണ്ടു്. അതിന്റെ നാട്, ഇത്, നൃത്ത സമ്പ്രദായങ്ങൾക്കു ശാസ്ത്രീയമായ സങ്കേത ങ്ങളെ നിമ്മിച്ചു നടപ്പാക്കിയതും, അവയുടെ ക്രമങ്ങളും, ചിട്ടകളും, നിബന്ധിച്ചതും ഒരാളിന്റെ മാത്രം പ്രയത്നഫല മായിരുന്നില്ല. മുമ്പു പറഞ്ഞ മൂന്നു കലാമജ്ഞന്മാരെ

"https://ml.wikisource.org/w/index.php?title=താൾ:Kathakali-1957.pdf/55&oldid=222102" എന്ന താളിൽനിന്ന് ശേഖരിച്ചത്