ഉള്ളടക്കത്തിലേക്ക് പോവുക

താൾ:Kathakali-1957.pdf/51

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ങ്ങേറിയ രാമനാട്ടം ഇന്നത്തെ കഥകളിയെ അപേക്ഷിച്ച് തുലോം പ്രാകൃതമായ ഒരു പടിയിലായിരുന്നു. എങ്കിലും തത്കാലപര്യന്തം പ്രചാരത്തിലിരുന്ന ഇതരദൃശ്യകലകളെ അപേക്ഷിച്ചു പ്രസിദ്ധിയും പ്രചാരവും രാമനാട്ടത്തിനു സിദ്ധിച്ചു. പണ്ഡിതപാമരഭേദമന്യെ സുഗ്രഹമായ മണിപ്രവാളശ്ലോകങ്ങളും പദങ്ങളും, വീര്യ , ഗാംഭീര്യ , ശൗര്യാദിരസ, ഭാവങ്ങളെ ആവിഷ്കരിക്കുന്ന രാക്ഷസ, ദാനവ, മർക്കടാദിവേഷങ്ങളുടെ വൈവിധ്യം, നവരസങ്ങളും സുലഭമായി ആവിഷ്‌കരിക്കപ്പെടുന്ന നിരവധി ഹൃദ്യങ്ങളായ രംഗങ്ങൾ, സർവ്വോപരി ഭക്തിസംവർദ്ധകവും, ധർമ്മപ്രദ്യോതകവുമായ കഥാവസ്തു എന്നിങ്ങനെയുള്ള ഉപാധികളാൽ രാമനാട്ടം ജനഹൃദയങ്ങളെ കൂടുതൽ ആകർഷിച്ചു .

ജനങ്ങളുടെയിടയിൽ പ്രചാരവും പ്രസിദ്ധിയും ലഭിക്കുകയാൽ രാമനാട്ടം സഹൃദയാഗ്രണികളായ സരസ കലാകാരന്മാരുടെ

രാമനാട്ടം 
കഥകളിയിലേക്ക്

കൈകാര്യത്തിനു വിധേയമായിത്തീർന്നു. സ്വാഭാവികമായി രാമനാട്ടം പരിഷ്കരിക്കപ്പെടുവാൻ തുടങ്ങി. രാമനാട്ടത്തിൽ ശ്രദ്ധേയങ്ങളായ പല പരിഷ്‌കൃതികൾ വരുത്തി അതിനെ കഥകളിയാക്കി തീർത്തത് വെട്ടത്തു നാട്ടുരാജാവ്, കപ്ലിങ്ങാട്ടു നമ്പൂതിരി, കല്ലടിക്കോട്ടു നമ്പൂതിരി എന്നീ മൂന്നു പേരാണ് .

"https://ml.wikisource.org/w/index.php?title=താൾ:Kathakali-1957.pdf/51&oldid=225241" എന്ന താളിൽനിന്ന് ശേഖരിച്ചത്