ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
കൊട്ടാരക്കര ഗണപതി ക്ഷേത്ര സന്നിധിയിൽ വച്ചാണു രാമനാട്ടം ആദ്യമായി അരങ്ങേറിയത് . ക്രമാനുഗതമായ പരിവർത്തനങ്ങൾക്കുശേഷം ആ നാട്യ പ്രസ്ഥാനം ഇന്നത്തെ സമ്പൂർണ്ണദൃശ്യ കലാവിശേഷമായി പരിണമിച്ചു . കൃഷ്ണനാട്ടത്തിലും കൂടിയാട്ടത്തിലും മറ്റും നടപ്പിലിരുന്നപോലെ മുദ്രകൾ കാണിച്ച് അഭിനയിക്കുന്ന സമ്പ്രദായം രാമനാട്ടവും സ്വീകരിച്ചു. കൃഷ്ണനാട്ടവും രാമനാട്ടവും ഏറെക്കുറെ സമീപകാലങ്ങളിലാണല്ലോ ആവിർഭവിച്ചത്; രാമനാട്ടത്തിലും ആദ്യകാലത്ത് ആടുന്നതും പാടുന്നതും നടൻ തന്നെയായിരുന്നു . ആംഗീകാഭിനയം പ്രധാനമായിരുന്നെങ്കിലും ഇന്നത്തെപ്പോലെ പദാർത്ഥങ്ങളെ സമ്പൂർണ്ണമായി പ്രകടിപ്പിച്ച് വാക്യാർത്ഥാഭിനയത്തെ നടിക്കുന്ന സമ്പ്രദായം അന്നില്ലായിരുന്നു . പശ്ചാത്തല വാദ്യങ്ങളിൽ ഇന്നത്തെപോലെ ചെണ്ട ഉപയോഗിച്ചിരുന്നില്ല .വീരമദ്ദളവും ഇലത്താളവും മാത്രം ചേർത്തു മേളം നടത്തിപ്പോന്നു . വേഷരീതിയും വേഷക്കോപ്പുകളും മറ്റും ആധുനീക സമ്പ്രദായത്തിലോ പരിഷ്‌കൃതാവസ്ഥയിലോ ആയിരുന്നില്ല . ഏവം വിധം കൊട്ടാരക്കര ഗണപതി ക്ഷേത്ര സന്നിധിയിൽ അര