ഉള്ളടക്കത്തിലേക്ക് പോവുക

താൾ:Kathakali-1957.pdf/467

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
417


സംഭവിക്കുന്നതെന്നു സ്പഷ്ടമാണല്ലോ. ആംഗ്യവൃത്തി, താളസ്ഥിതി മുതലായവയിലും ഗർഹണീയമായ പോരായ്മ കൾ രംഗത്ത് ദൃശ്യമാകാറുണ്ട്. പുരാണകഥകളിൽ ശരിയായ ജ്ഞാനമില്ലായ്മ, പദാർത്ഥങ്ങൾ ഗ്രഹിക്കാതെ മുദ്രകാട്ടുക, പാത്രധർമ്മത്തെ അവഗണിച്ച് അനുചിതമായ അഭിനയപ്രകടനം നടത്തുക എന്നിവയെല്ലാം പല നടന്മാരിലും ദൃശ്യമാണ്. കലാശങ്ങൾക്കു ഭാഗവതർ വട്ടമിട്ടു കഴിഞ്ഞാൽ കണക്കും, ചിട്ടയുമനുസരിച്ച് പലരും പൂത്തിയായി ചവിട്ടിയെടുക്കുക പതിവില്ല. വയോധികന്മാരായ നടന്മാരുടെ പക്ഷത്തിൽ ഇതിന്റെ അർത്ഥംമനസ്സിലാക്കാം. എന്നാൽ ചുണയുള്ള വേഷങ്ങൾ കെട്ടിരംഗത്തിൽ വന്നു കഴിഞ്ഞാൽ നല്ല ഓജസ്സോടെ പ്രവർത്തിക്കേണ്ട നമ്മുടെ യുവനടന്മാരിൽ പലരും അലക്ഷ്യമായിഎങ്ങനെയെങ്കിലുമൊക്കെ കഴിച്ചു കൂട്ടിയിട്ടു പോകുന്നപതിവും ഒട്ടും തൃപ്തികരമല്ല. അനാശാസ്യമായ ഈദൃശന്യൂനതകൾ ദക്ഷിണകേരളത്തിലെ നടന്മാരിലാണധികവും കാണുന്നതു്. മുറുകിയ നിലയിൽ പദങ്ങൾ പാടി കലാശങ്ങൾക്കു വട്ടമിട്ടു കഴിഞ്ഞാൽ, കലാശമെടുക്കാതെ, കഴിഞ്ഞതും തുടന്നുവരുന്നതുമായ പദാത്ഥങ്ങളെ വീണ്ടും വീണ്ടും കാണിച്ചു സദ്യരെ മുഷിപ്പിക്കുന്ന സമ്പ്രദായം ഉപേക്ഷിക്കേണ്ടതാണ്.എന്നാൽ പദാന്തരങ്ങളായ മനോധർമ്മപ്രകടനങ്ങൾ നടത്തേണ്ട ചില സന്ദർഭങ്ങളിൽ മാത്രം സമയമെടുക്കുന്നതുകൊണ്ടു തരക്കേടില്ല. “ദാസിയാകുമുവ്വശി കള്ളൻ ” ഇത്യാദി സന്ദർഭങ്ങൾഇതിനുദാഹരണമാകുന്നു,

"https://ml.wikisource.org/w/index.php?title=താൾ:Kathakali-1957.pdf/467&oldid=224580" എന്ന താളിൽനിന്ന് ശേഖരിച്ചത്