സംഗീതം, സാഹിത്യം, അഭിനയം, നൃത്തം, ചിത്രപണി എന്നിങ്ങനെയുള്ള വിവിധ ലളിതകലകൾ അതിശയനീയമായ കലാസുഭഗതയോടെ സമ്മേളിച്ചിരിക്കുന്ന കഥകളി തനി കേരളീയമായ ഒരു ദൃശ്യപ്രസ്ഥാനമാണ്. അടുത്തകാലംവരെ സ്വദേശത്തുമാത്രം പ്രചരിച്ചുകൊണ്ടിരുന്ന കഥകളി ഇപ്പോളാകട്ടെ സാർവലൗകിക പ്രശസ്തിയിലേക്ക് അഭിവൃദ്ധി പ്രാപിച്ചുകൊണ്ടിരിക്കുന്നു. വിശിഷ്ടമായ ഒരു കലാമൂല്യത്തെ ഉൾക്കൊള്ളുന്ന ഈ ദൃശ്യകല അനുഭവരസികന്മാരുടെ ആസ്വാദനത്തിനും സഹൃദയലോകത്തിന്റെ പ്രശംസയും എക്കാലവും പാത്രമായിരിക്കുമെന്ന വിഷയത്തിൽ സംശയത്തിനവകാശമില്ല എന്നാൽ, കഥകളി പരിഷ്കരിക്കപ്പെടണമെന്നും കുറകാലത്തിനപ്പുറംവരെ ചിലർ മുറവിളികൂട്ടിയിരുന്നു .പാശ്ചാത്യപരിഷ്കാരത്തിന്റെയും തമിഴനാടകങ്ങളുടെയും വേലിയേറ്റത്തിലകപ്പെട്ട് വിഭ്രാന്തചിത്തരായിത്തീർന്നഇക്കൂട്ടരുടെ വാദം ഇപ്പോളേതാണ്ടു ശമിച്ചിരിക്കയാണെന്നു തോന്നുന്നു. കഥകളി സാങ്കേതിക നിബദ്ധമാണെന്നും, അതുകൊണ്ടു പരിഷ്കരിക്കപ്പെടണമെന്നും മറ്റും പറയുന്നവരിൽ പലം കഥകളി കണ്ടിട്ടു മനസ്സിലാകുന്നില്ലെന്നാണു പരാതി. അക്ഷരശൂന്യനും പുസ്തകം വായിക്കാൻ
താൾ:Kathakali-1957.pdf/461
ദൃശ്യരൂപം
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
ഏഴാം അദ്ധ്യായം
പരിഷ്കാരവിചാരം