Jump to content

താൾ:Kathakali-1957.pdf/459

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

409 ചുവന്ന താടിവേഷങ്ങളും പ്രഗത്ഭമാകുന്നു. മാറുവേഷ ങ്ങളിൽ, ബകവധത്തിൽ ആശാരി പ്രസിദ്ധമാണു്. പാച്ചുപിള്ളയും ഏതു വേഷവും വഹിക്കാനുള്ള പ്രാഗ ഭവും കൂടിയുണ്ടു്. ഹരിപ്പാട്ടു രാമകൃഷ്ണപിള്ള 1101. ആധുനികയുവനടന്മാരുടെ കൂട്ടത്തിൽ പ്രഥമഗണ നീയനായ രാമകൃഷ്ണപിള്ള ഇപ്പോൾ എണ്ണപ്പെട്ട ഒരു ആദ്യവസാന വേഷക്കാരനത്രേ. പ്രധാന ആദ്യവസാന വേഷങ്ങളെല്ലാം ചെങ്ങന്നൂർ രാമൻപിള്ള അഭ്യസിപ്പിച്ചു. പ്രസിദ്ധ വേഷങ്ങളുടെ കൂട്ടത്തിൽ, രൗദ്രഭീമൻ, കല്യാണ സൗഗന്ധികം, ബകവധം കഥകളിൽ ഭീമൻ, രണ്ടാം ദിവസത്തെ നളൻ, പുഷ്കരൻ, മാതലി, അജുനൻ, വിജ യങ്ങളിൽ രാവണൻ, ബാണൻ, ദുയോധനൻ, കാട്ടാളൻ മുതലായവ എടുത്തു പറയേണ്ടതുണ്ട്. വേഷത്തിൻറ പ്രൗഢിയും പകർച്ചയും സ്തുത്യർഹമാണു്. നടന്മാർ പുറമേ, അന്തരി ച്ചുപോയ പ്രശസ്ത കഥ കളിഗായകന്മാരുടെ കൂട്ടത്തിൽ മരുതുകുളങ്ങര കൃഷ്ണപിള്ള, പാലക്കാട്ടു കേശവമേനോൻ (വടക്കും കേശവൻ നായർ എന്നും 'പൂമുള്ളി കേശവൻ' എന്നും അറിയപ്പെട്ടിരുന്നു. മാണി എമ്പ്രാന്തിരി, നെന്മാറ മാധവമേനോൻ എന്നി വരുടെ പേരുകൾ പ്രസ്താവയോഗ്യമാണ്. വെങ്കിടകൃഷ്ണ ഭാഗവതർ, ഇറവങ്കര നീലകണ്ഠനുണ്ണി ത്താൻ, കലാമണ്ഡലം നമ്പീശൻ, ചേർത്തല കുട്ടപ്പക്കുറുപ്പ്, വാസു നെടുങ്ങാടി, തകഴി കുട്ടൻപിള്ള മുതലായവർ

"https://ml.wikisource.org/w/index.php?title=താൾ:Kathakali-1957.pdf/459&oldid=223358" എന്ന താളിൽനിന്ന് ശേഖരിച്ചത്