ഉള്ളടക്കത്തിലേക്ക് പോവുക

താൾ:Kathakali-1957.pdf/452

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
404


ഒരു ആദ്യവസാനവേഷക്കാരനാകുന്നു.വേഷപ്പകർച്ചയും ഒന്നാംതരമാണ്.വേഷഭംഗിയുംരസനൈപുണി,ഔചിത്യബോധം, ഫലിതം എന്നിവ കുഞ്ചുക്കുറുപ്പിന്റെ ആട്ടത്തിനുള്ള പ്രത്യേകതകളത്രെ. ഇദ്ദേഹത്തിൻറ രുഗ്മാംഗദൻ, ബാഹുകൻ, നളൻ, വിജയങ്ങളിൽ രാവണൻ,കീചകൻ, സുന്ദര ബ്രാഹ്മണൻ, കുചേലൻ മുതലായ വേഷങ്ങൾ സുപ്രസിദ്ധങ്ങളാണ് കലാമണ്ഡലത്തിലെ ആദ്യത്തെആശാനും കുഞ്ചുക്കുറുപ്പാകുന്നു.

ചന്തുപ്പണിക്കർ

കൊല്ലം 1051-ൽ ജനനം. ഇദ്ദേഹം ഈച്ചര മേനോന്റെ ശിഷ്യനാണ്. ആദ്യവസാനക്കാരൻ, ആശാൻ എന്നീ നിലകളിൽ പ്രസിദ്ധിഭംഗിയും അന്തസ്സുമുള്ള വേഷമത്രേ പണിക്കരുടേത് പച്ച, കത്തിവേഷങ്ങളെല്ലാം ഒരു പോലെപ്രസിദ്ധമാണ്. വീരരസവും ഹാസ്യവും വിശിഷ്യ നന്നാവും. കോടോത്തു വേങ്ങയിൽ കളിയോഗത്തിൽ ആദ്യവസാനക്കാരനും, ആശാനുമായിരുന്ന ചന്തുപ്പണിക്കർ ഇപ്പോൾ അടയാർ കലാക്ഷേത്രത്തിലെ കഥകളിഅദ്ധ്യാപകനാണ്.

കാവുങ്ങൽ ശങ്കരൻകുട്ടിപ്പണിക്കർ

1081. കാവുങ്ങൽ ശങ്കരപ്പണിക്കരുടെ മരുമകനായ ഇദ്ദേഹം ഇപ്പോൾ വലിയ കൊട്ടാരം കഥകളിയോഗ ത്തിലെ ഒരു പ്രധാന നടനും കൊല്ലങ്കോട്ടു രാജാവിൻറ ഹൈസ്കൂളിൽ കഥകളി അദ്ധ്യാപകനുമാണ്. രസ രണം കുറയുമെങ്കിലും ചൊല്ലിയാട്ടത്തിൽ കണക്കും ചിട്ടയു

"https://ml.wikisource.org/w/index.php?title=താൾ:Kathakali-1957.pdf/452&oldid=224512" എന്ന താളിൽനിന്ന് ശേഖരിച്ചത്