പുത്തൻവീട്ടിൽ ശേഖരമേനോൻ 1014-1075
വള്ളുവനാടു താലൂക്കിൽ കവളപ്പാറ എന്ന ദേശത്തു ജനിച്ചു. കാവുങ്ങൽ രാവുണ്ണിപ്പണിക്കരുടെ ശിഷ്യന്മാരിൽ പ്രമുഖനാണിദ്ദേഹം. അജ്ജുനൻ, ഉത്ഭവത്തിൽ രാവ ണൻ, ശിശുപാലൻ, സൗഗന്ധികത്തിൽ ഹനൂമാൻ എന്ന വേഷങ്ങൾ പ്രശസ്തി സമ്പാദിച്ചിരുന്നു. സുപ്രസിദ്ധ വെള്ളത്താടിയായിരുന്ന കവളപ്പാറ നാരായണൻ നായ രുടെ പിതാവും ഗുരുവുമാണു് ശേഖരമേനോൻ.
കേശവക്കുറുപ്പ്. 1018-1077
മഹാപ്രസിദ്ധനായിരുന്ന ഈ അനുഗൃഹീത നടൻ ജന്മദേശം തിരുവിതാംകൂറിൽ ആലങ്ങാടിനു സമീപം ചെങ്ങമനാടാണ്. മരക്കാട്ട് ഗോവിന്ദപ്പണിക്കരാണ് ഇദ്ദേഹത്തിന്റെ പ്രഥമ ഗുരു. പിന്നീടു കരുമനശ്ശേരി കൃഷ്ണൻകുട്ടി ഭാഗവതർ കേശവക്കുറുപ്പിനെ കല്ലുവഴി ചിട്ടയിലുള്ള ചൊല്ലിയാട്ടം അഭ്യസിപ്പിച്ചു. ഇദ്ദേഹത്തിൻറ എല്ലാ ആദ്യാവസാനവേഷങ്ങളും ഒന്നാംതരമായിരുന്നു. സ്ത്രീവേഷങ്ങൾ (ലളിത; മണ്ണാത്തി, വെള്ളത്താടി, കറുത്ത താടി, ചുവന്നതാടി ( ബാലി), ധമ്മപുത്രർ, നളൻ, നരകാസുരവധത്തിൽ ചെറുത്, സുഭദ്രാഹരണത്തിൽ ബല ഭദ്രൻ, സൗഗന്ധികത്തിൽ ഹനുമാൻ ഇവയെല്ലാം പ്രസിദ്ധ വേഷങ്ങളായിരുന്നു. ആജീവനാന്തം കൊച്ചി മഹാരാജാക്കന്മാരുടെ രക്ഷാധികാരത്തിലാണ് ജീവിച്ചുപോന്നത്. ആ പുണ്യശ്ലോകന്മാരുടെ പ്രോത്സാഹനം കുറപ്പിന്റെ അഭ്യദയത്തിനു വലതീരാത്ത സംഭാവന നൽകി.