Jump to content

താൾ:Kathakali-1957.pdf/429

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

379 1086 ഉത്ഭവത്തിലും വിജയത്തിലും രാവണൻ, ചെറിയ നരകാ സുരൻ ഇവ വിശേഷിച്ചു നന്നാവും. പള്ളിച്ചാൻ കൃഷ്ണൻ എന്ന് ഇദ്ദേഹത്തെ വിളിച്ചുപോന്നിരുന്നു. കാവുങ്ങൽ കുഞ്ഞികൃഷ്ണ പണിക്കർ. 1002-1078 കൊച്ചിശ്ശീമയിൽ തിച്ചൂരാണു ജന്മദേശം. രാവുണ്ണി പണിക്കരുടെ ശിഷ്യനും മരുമകനുമായ കുഞ്ഞികൃഷ്ണപണി ക്കർ വിദഗ്ദ്ധനായ ഒരു നായകവേഷക്കാരനെന്ന പേരെ ടുത്തു. കുറെക്കാലം ഇദ്ദേഹം സ്വന്തമായി ഒരു കളി യോഗം നടത്തിപ്പോന്നു. പച്ച, കത്തി, വെള്ളത്താടി, കറുത്ത താടി, ബാലി, ഉത്ഭവത്തിൽ രാവണൻ, റിയ നരകാസുരൻ, ഇവ പ്രസിദ്ധ വേഷങ്ങളാണു്. കാവുങ്ങൽ ചാത്തുണ്ണിപ്പണിക്കർ 10211097 തിച്ചൂർ ദേശക്കാരനായ ഈ നടൻ (കാവുങ്ങൽ കുടുംബം) കുഞ്ഞികൃഷ്ണപണിക്കരുടെ അനന്തിരവനാക്കുന്നു. സുപ്രസിദ്ധ ആദ്യവസാനക്കാരനായിരുന്ന പണിക്കരുടെ സൗഗന്ധികത്തിൽ ഭീമൻ, കാലകേയവധത്തിൽ അ നൻ, ഉത്ഭവത്തിലെ വിശ്രവസ്സ് മുതലായ വേഷങ്ങൾ വളരെ കീർത്തി സമ്പാദിച്ചു. സൗഗന്ധികത്തിൽ കുഞ്ഞി കൃഷ്ണപണിക്കരുടെ ഹനുമാൻ, ചാത്തുണ്ണിപ്പണിക്കരുടെ ഭീമൻ ബാലിവധത്തിൽ അമ്മാവൻ ബാലി അനന്തിര വൻ സുഗ്രീവൻ, ഇങ്ങനെ ഉണ്ടായിട്ടുള്ള രംഗങ്ങൾ കളി ഭ്രാന്തന്മാർക്ക് അത്യന്തം ആനന്ദസന്ദായകമായി രുന്നു.

"https://ml.wikisource.org/w/index.php?title=താൾ:Kathakali-1957.pdf/429&oldid=223554" എന്ന താളിൽനിന്ന് ശേഖരിച്ചത്