ഉള്ളടക്കത്തിലേക്ക് പോവുക

താൾ:Kathakali-1957.pdf/427

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
377


അമ്പാട്ട് ശങ്കരമേനോൻ 1026--1069

പാലക്കാട്ടു ചമ്രകുളമാണു ജന്മസ്ഥലം. കുഞ്ഞുണ്ണി പണിക്കരുടെ ശിഷ്യനായ ഇദ്ദേഹം കല്ലടിക്കോടൻ സമ്പ്ര ദായത്തിൽ പ്രസിദ്ധനായ ഒരു ആദ്യവസാനക്കാരനും ആശാനുമായിരുന്നു. വേഷപ്പകർച്ച, രംഗശ്രീ, രസ ഭാവാവിഷ്കരണനിപുണത എന്നിവയെല്ലാം സമ്പൂർണ്ണമായി ആശ്ലേഷിച്ചിരുന്ന ശങ്കരമേനോൻ കിൎമ്മീരവധത്തിൽ ധൎമ്മപുത്രർ, നളൻ, കീചകൻ, ഉത്ഭവത്തിലും വിജയത്തിലും രാവണൻ, ചെറിയ നരകാസുരൻ മുതലായവേഷങ്ങൾ എണ്ണപ്പെട്ടതാണ്. നളചരിതം രണ്ടാം ദിവസത്തെ കഥയ്ക്ക് മലബാറിൽ പ്രചാരം വരുത്തിയതുശങ്കരമേനോനാകുന്നു. കുറേക്കാലം ഇദ്ദേഹം സ്വന്തമായികളിയോഗം നടത്തുകയുണ്ടായി. ശിഷ്യന്മാരിൽപ്രധാനി കോണാത്ത് അച്ചുതമേനോനാണ്.

കാണാത്ത് അച്ചുതമേനോൻ 1038-1102

ജന്മദേശം.പാലക്കാട് പരുത്തിപ്പുള്ളി. ആദ്യവസാനക്കാരൻ, ആശാൻ, കളിയോഗമുടമസ്ഥൻ എന്നീ നിലകളിൽ അച്ചുതമേനോൻ കലാപ്രേമികളുടെയെല്ലാം സ്നേഹബഹുമാനങ്ങൾക്ക് പാത്രീഭവിച്ചിരുന്നു. ഇത്ര കണക്കൊത്ത് ചൊല്ലിയാട്ടം അപൂർവ്വമായിട്ടേ കാണാനുണ്ടായി രുന്നുള്ളൂ. പ്രസിദ്ധ വേഷങ്ങളുടെ കൂട്ടത്തിൽ കോട്ടയം കഥകളിലെ ആദ്യവസാനങ്ങൾ, രണ്ടാം ദിവസത്തെ നളൻ, ഉത്തരാസ്വയംവരത്തിൽ ദുരോധനൻ, തോരണയുദ്ധം,ഉത്ഭവം, വിജയം ഇവയിൽ രാവണൻ, കീചകൻ, സുന്ദരബ്രാഹ്മണൻ എന്നിവ പ്രസ്താവ്യങ്ങളാണ്.

"https://ml.wikisource.org/w/index.php?title=താൾ:Kathakali-1957.pdf/427&oldid=224565" എന്ന താളിൽനിന്ന് ശേഖരിച്ചത്