Jump to content

താൾ:Kathakali-1957.pdf/426

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

376 രാവണൻ, ചെറിയ നരകാകാരൻ, അംബരീഷചരിത ത്തിൽ ദുർവ്വാസാവ്; സുന്ദര ബ്രാഹ്മണൻ, ഇവയാണ്. “കഞ്ജദളവും' (സുഭദ്രാഹരണത്തിൽ അജ്ജുനൻ പദം) കമലദളവും ആടുന്നതിൽ ഇട്ടിരാരിച്ചമേനോനു തുല്യന്മാർ ആരും ഉണ്ടായിരുന്നില്ല. ഒളപ്പമണ്ണമനക്കാരാണു മേനോൻറ പ്രശസ്തിക്കും, അഭ്യുദയത്തിനും വേണ്ട പ്രോത്സാഹനങ്ങൾ ചെയ്തു സഹായിച്ചത്. ഇട്ടിരാരിച്ച മേനോൻ അനേകശിഷ്യന്മാരിൽ വച്ചും പ്രധാനിയും പ്രസിദ്ധനും പട്ടിക്കാന്തൊടി രാവുണ്ണിമേനവനാകുന്നു. ഈച്ചരമേനോൻ 1012-1088. പഠിപ്പും പാകതയുമുള്ള ആശാനെന്ന നിലയിൽ സുപ്രസിദ്ധനായിത്തിന്ന് ഈച്ചരമേനോൻ പാലക്കാട് തോലനൂർ ദേശക്കാരനാകുന്നു. അഭ്യാസസമ്പ്രദായം കല്ലടിക്കോടനാണ്. പ്രസിദ്ധന്മാരായ വളരെ ശിഷ്യ ന്മാർ ഇദ്ദേഹത്തിനുണ്ട്. മങ്കട കോവിലകത്തുവച്ചു അഭ സിപ്പിച്ചവരിൽ അഴകുമരത്തു മാധവൻ നായരും, മണ്ണി ലേടത്തുനായരുടെ കളിയോഗത്തിലെ ശിഷ്യരിൽ എന്നു മ്മൽ കുട്ടൻ നായരും, കേശവൻ നമ്പീശനും, തഴക്കാട്ടു മനയ്ക്കൽ വച്ച് അഭ്യസിച്ചവരിൽ ചന്തുപ്പണിക്കരും അമ്പ പണിക്കരും എണ്ണപ്പെട്ട നടന്മാരായിത്തീർന്നു. മേനോനും അഭ്യാസബലത്തിന്റെ തികവും അദ്ധ്യാപന സാമ്യവും ഉണ്ടായിരുന്നുവെങ്കിലും, രസാരസാ മതം, വേഷഭംഗി എന്നിവ കുറഞ്ഞിരുന്നു. സാവും, സന്താനഗോപാലബ്രാഹ്മണനും നന്നാവും.

"https://ml.wikisource.org/w/index.php?title=താൾ:Kathakali-1957.pdf/426&oldid=223551" എന്ന താളിൽനിന്ന് ശേഖരിച്ചത്