ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
371 കേരളത്തിന്റെ സർവ്വതോമുഖമായ പ്രത്യേകത ഗാനകലയിലും അന്തർഭവിച്ചിരിക്കുന്നു എന്ന പരമാ ത്തിനു കഥകളിപ്പാട്ടുകളുടെ പ്രയോഗസമ്പ്രദായം ഒരു ത്തമോദാഹരണമാണ്. കഥകളിപ്പാട്ടുകളുടെ മാധുരി അനിതരസാധാരണമാകുന്നു. 0 സന്ദർഭാനുസരണമായ രസ, ഭാവാദികൾക്കു ജകമായി സോപാനമട്ടിൽ കഥ കളിരംഗത്ത് ആലപിക്കപ്പെടുന്ന പദങ്ങൾ പലപ്പോഴും പ്രേക്ഷകലോകത്തിന്റെ ഹൃദയാന്തർഭാഗത്തെ ദൃഢമായി സ്പർശിക്കുവാൻ പാപ്തമാണ്. വികാരങ്ങളെ വിജ്രംഭി പ്പിക്കുന്നതിനുള്ള ആ കഴിവു ഇതരഗാനസമ്പ്രദായ ങ്ങളിൽ വിരളമാകുന്നു. സോപാനസംഗീതത്തിൻറ പുനരുദ്ധാരണം കേരളത്തിൽ കഥകളിക്ക് ഒരു നവ. ചൈതന്യം പ്രദാനം ചെയ്യുമെന്നുള്ളതിനു സംശയമില്ല.