26 ളിൽവെച്ച് ഏറ്റവും മനോഹരമായതു ശ്രീകൃഷ്ണൻറ വേഷമാണ്. പച്ച, മിനുക്കു വേഷങ്ങൾ മുഖത്തു തേയ്ക്കുന്നതു മിക്കവാറും കഥകളിയിലെപ്പോലെ തന്നെ യെങ്കിലും കൃഷ്ണനാട്ടത്തിലെ പച്ചവേഷങ്ങൾക്കു ചട്ടിയിടുന്ന തിനു പകരം അരിമാവുകൊണ്ടു വളയങ്ങൾ വയ്ക്കുക പതിവുള്ള. വളയവും കിരിടവുമുണ്ട്. മാത്രമേ ചില സ്ത്രീവേഷങ്ങൾക്കു പച്ചയും പല തരത്തിലുമുള്ള നൃത്തങ്ങൾ കൃഷ്ണനാട്ടത്തിൽ ഉചി തമായി നിബന്ധിക്കപ്പെട്ടിരിക്കുന്നു. അഭ്യാസപടുക്കളായ നടന്മാർ നല്ല മെയ്ലാഘവത്തോടെ പ്രസ്തുത നൃത്തങ്ങൾ ചവിട്ടുന്നതു കാണാൻ വളരെ കൗതുകമുണ്ടായിരിക്കും. കൃഷ്ണനാട്ടത്തിലെ ജരാസന്ധവധം, മല്ലയുദ്ധം, കുവലയാ പീഡവധം തുടങ്ങിയ രംഗങ്ങൾ നല്ല ഓജസ്സും ചൈതന വുമുള്ള നൃത്തസംവിധാനങ്ങളത്രെ. കഥകളിയിലെപ്പോലെ കടുകട്ടിയായ താളസ്ഥിതികളും, സ്ഥായിരസത്തിന്റെയും സഞ്ചാരിഭാവങ്ങളുടെയും സൂക്ഷ്മമായ ആവിഷ്കരണവിധ ങ്ങളും കൃഷ്ണനാട്ടത്തിലില്ല; മുദ്രകൾ കഥകളിയെ അപേ ക്ഷിച്ചു ചുരുക്കമാണ്; ഉള്ളവതന്നെ ഏറെ ലളിതവുമത്രേ. മദ്ദളവും ഇലത്താളവും മാത്രമാണു പശ്ചാത്തലവാദ്യങ്ങൾ. പാടുന്നതിനു കഥകളിയിലെപ്പോലെ പൊന്നാനി ശങ്കിടി എന്ന ക്രമത്തിൽ രണ്ടു ഭാഗവതരന്മാരില്ല; ഒരാൾ മാത്രമേ പാടുന്നതിനു വേണ്ടു. രംഗസംവിധാനത്തിനു കൃഷ്ണനാട്ട ത്തിൽ വളരെയേറെ നിഷ്കർഷിക്കുന്നു. വൈകുണ്ഠവും കൈലാസവും മറ്റും അത്യാകർഷകവും ചേതോഹരവും ആയി സംവിധാനം ചെയ്യപ്പെടുന്നു.
താൾ:Kathakali-1957.pdf/40
ദൃശ്യരൂപം