ഉള്ളടക്കത്തിലേക്ക് പോവുക

താൾ:Kathakali-1957.pdf/39

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
25

മുടിയുണ്ടാക്കിയതെന്നും മറ്റുമാണു് ഐതിഹ്യം. ഐതി മെന്തായിരുന്നാലും കാവ്യനിൎമ്മിതിക്കു മാനവേദൻ തിര ഞ്ഞെടുത്തതു ശ്രീകൃഷ്ണകഥകളാണു്; കൃഷ്ണാവതാരം മുതൽ സ്വൎഗ്ഗാരോഹണം വരെ എട്ടുദിവസത്തെ കഥകളായിട്ടാ ണെഴുതിയതു്. അഷ്ടപദിയിലെപ്പോലെ സംസ്കൃതത്തി ലാണു് ശ്ലോകങ്ങളും പദങ്ങളും കൃഷ്ണഗീതിയിലും കാണുന്നതു്. സമ്പ്രദായവിധങ്ങൾക്കു് അഷ്ടപദിയാട്ടത്തിൽ നിന്നും ചില ഭേദങ്ങളെല്ലാം മാനവേദൻ കൃഷ്ണനാട്ടത്തിൽ വരുത്തുകയുണ്ടായി. ഇതിൽ പ്രധാനം വേഷങ്ങളുടെ മാതൃകയിലാണു്. ഇന്നു കഥകളിയിൽ കാണുന്ന കൃഷ്ണന്റെ മുടി കൃഷ്ണനാട്ടത്തിലെ രീതിയനുസരിച്ചുള്ളതാകുന്നു. കൂടിയാട്ടത്തിലും അഷ്ടപദിയാട്ടത്തിലും നടപ്പി ലിരുന്നപോലെ പാദാൎത്ഥങ്ങളെ ഹസ്തമുദ്രകൾ കാണിച്ചു രസഭാവസ്ഫുരണത്തോടെ തന്നെയാണു കൃഷ്ണനാട്ടത്തിലെ പദങ്ങളും അഭിനയിക്കുന്നതു്. എന്നാൽ പാടുന്നതിനു പ്രത്യേകം ഗായകന്മാർ കൃഷ്ണനാട്ടത്തിൽ നിശ്ചയിക്കപ്പെട്ടു; തന്മൂലം പദങ്ങളുടെ അൎത്ഥവും ആശയവും സുവ്യക്തമായി അഭിനയിക്കുന്നതിനും കഥാപാത്രവുമായി സാത്മ്യം പ്രാപി ക്കുന്നതിനും നടനു സാദ്ധ്യമായി. പിൽക്കാലത്തു രാമനാട്ട ത്തിനു വഴിതെളിച്ച കൃഷ്ണനാട്ടത്തിലെ വേഷവിഭാഗങ്ങളിൽ ചിലതെല്ലാം ഇന്നും അപരിഷ്കൃതമായിത്തന്നെയിരിക്കുന്നു. ചില കഥാപാത്രങ്ങൾക്കു മരത്തിൽ പണിതുണ്ടാക്കിയ 'പൊയ്മുഖം വെച്ചുകെട്ടിയാണു് ആടുന്നതു്; ജാംബവാൻ, നരകാസുരൻ, യമൻ, പൂതന, ബ്രഹ്മാവു് മുതലായവരുടെ വേഷങ്ങൾ ഇതിനുദാഹരണം. കൃഷ്ണനാട്ടത്തിലെ വേഷങ്ങ

"https://ml.wikisource.org/w/index.php?title=താൾ:Kathakali-1957.pdf/39&oldid=223489" എന്ന താളിൽനിന്ന് ശേഖരിച്ചത്