320 പറഞ്ഞ ഇനത്തിൽപെട്ടതാണു താനും. എന്നാൽ പരിഹരിക്കാനെന്നല്ല, പ്രസ്തുത ന്യൂന അതിനെ നിശ്ശേഷം മാജ്ജനം ചെയ്യാനെന്നപോലെ സാഹിത്യ പൗഷ്കലം തുളുമ്പുന്ന അമൃതപ്രവാഹമാണ് ആട്ടക്കഥ കളുടെ അനുത്തമമായ ഒരു ചെറിയ സമാഹാരത്തിൽ കാണുന്നത്. കേരളീയസാഹിത്യപ്രസ്ഥാനത്തിൻറ ഏതു ശാഖയോടും കിടനില്ക്കുന്ന, പോരാ, അതിനെ അതിശയിക്കുകകൂടി ചെയ്യുന്ന ചമകാര വൈശിഷ്ട്യം കഥ കളി സാഹിത്യത്തിൽ ഉണ്ടെന്നു പറഞ്ഞാൽ തന്നെയും മേൽ പറഞ്ഞ നമ്മുടെ രസികന്മാക്ക് അതത്ര ബോധ മാവുകയില്ല. അതവരുടെ കുറ്റമല്ലതാനും. പിന്നെയോ, കഥകളിയിലെ സാഹിത്യത്തിന്റെ രമ്യതയുടെ അനവ ഈ വസ്തുതയെ ഒന്നു വിശദമാക്കാൻ ഉദ മിക്കുന്നതു സമുചിതമായിരിക്കുമെന്നു വിശ്വസിക്കുന്നു. അതായതു ആദ്യമായി “സാഹിത്യം” എന്നാൽ എന്താണെന്നു നോക്കാം. സഹൃദയഹൃദയം യാതൊന്നിനോടു സമീപി ക്ഷണത്തിൽ തന്നെ അതുമായി " സഹിതതയേ പ്രാപിക്കുന്നുവോ അതാണു സാഹിത്യം, സഹിതമാവു എന്നുള്ള അവസ്ഥയാണു സാഹിത്യം. ശ്രവണമാത്രത്തിൽ തന്നെ വാഗങ്ങളുടെ ചമൽക്കാര ധോരണി ഹൃദയസ്പൃക്കായി, അതോടു സാമ്യം പ്രാപി ക്കുന്നതത്രെ സാഹിത്യം. ഈ നിർവചനത്തെ ആധാര മാക്കി സാഹിത്യത്തെ മാനം ചെയ്യുന്നപക്ഷം മഹാകവികളിൽ പലരും ദയനീയമായ പരാജയഗ ത്തിൽ വീഴുകയേയുള്ളു. നമ്മുടെ അതിനാൽ വൃഥാ അവരുടെ
താൾ:Kathakali-1957.pdf/362
ദൃശ്യരൂപം